കാലിഫോണിയയിൽ ഇന്ത്യക്കാരൻ സ്വന്തമാക്കിയ ആഡംബരവീട് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
ആഡംബര ഫർണിച്ചറുകൾ, അത്യാധുനിക അടുക്കള, ഡിസൈനർ ഫർണിച്ചറുകൾ, ഓട്ടോമേറ്റഡ് ലൈറ്റിംഗ് സംവിധാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വീടിനുള്ളിൽ സജ്ജീകരിച്ചിട്ടുള്ള ഓരോ വസ്തുവിലും ആഡംബരം നിറഞ്ഞു തുളുമ്പുകയാണ്.
സിലിക്കൺ വാലി എന്നറിയപ്പെടുന്ന കാലിഫോർണിയ ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. ഇന്ത്യൻ വംശജരായ ടെക്കികളുടെ വിജയത്തിൻ്റെ ഒരു നേർക്കാഴ്ച നൽകിക്കൊണ്ട്, പ്രിയം സരസ്വത് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് അടുത്തിടെ സിലിക്കൺ വാലിയുടെ ഹൃദയഭാഗത്തുള്ള ഒരു ആഡംബര വസതിയുടെ വീഡിയോ പങ്കിട്ടു. വീഡിയോ അതിവേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും സ്വപ്നഭവനം എന്ന് നെറ്റിസൺസ് ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ആഡംബര ഭവനത്തിന്റെ സവിശേഷതകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ആഡംബര ഫർണിച്ചറുകൾ, അത്യാധുനിക അടുക്കള, ഡിസൈനർ ഫർണിച്ചറുകൾ, ഓട്ടോമേറ്റഡ് ലൈറ്റിംഗ് സംവിധാനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വീടിനുള്ളിൽ സജ്ജീകരിച്ചിട്ടുള്ള ഓരോ വസ്തുവിലും ആഡംബരം നിറഞ്ഞു തുളുമ്പുകയാണ്. വീടിനുള്ളിൽ തന്നെ തിയേറ്ററും വിവിധ വിനോദങ്ങൾക്കായുള്ള സൗകര്യങ്ങളുമുണ്ട്. മെഡിറ്ററേനിയൻ ശൈലിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 20 വർഷങ്ങൾക്കു മുൻപ് താൻ കാലിഫോർണിയയിൽ എത്തിയതാണെന്നും വിവിധ സ്റ്റാർട്ടപ്പുകൾക്ക് ശേഷം താൻ സ്വന്തമായി ഒരു കമ്പനി നടത്തിവരികയാണെന്നുമാണ് വീടിൻറെ ഉടമയായ ഇന്ത്യക്കാരൻ പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി 4 ലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും 21,000 -ത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. വീടിൻ്റെ വലുപ്പത്തിലും ആഡംബരത്തിലും കാഴ്ചക്കാർ ആശ്ചര്യം പ്രകടിപ്പിച്ചു. ഇത്തരത്തിൽ ഒരു സ്വപ്നഭവനം സ്വന്തമാക്കാൻ വളരെയധികം ദൃഢനിശ്ചയവും കഠിനാധ്വാനവും വേണ്ടിവന്നിരിക്കണമെന്നും ദമ്പതികളെ അഭിനന്ദിച്ചേ മതിയാകുവെന്നും വീഡിയോയ്ക്ക് താഴെ ആളുകൾ കുറിച്ചു.
"ഇതുപോലൊരു വീട് സിലിക്കൺ വാലിയിൽ ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!"എന്നായിരുന്നു മറ്റൊരു ഉപയോക്താവ് ആശ്ചര്യം പ്രകടിപ്പിച്ചത്.