അഞ്ച് നായ്ക്കളും ഒരു രാജവെമ്പാലയും; ഇഞ്ചോടിഞ്ച് പോരാട്ടം, ആര് ജയിക്കും; വൈറൽ വീഡിയോ
വീഡിയോയിൽ നായ്ക്കളുടെ ഇടയിൽ പെട്ടുപോയ പാമ്പിനെ ഒരേ സമയം ചുറ്റിനും നിന്ന് നായ്ക്കൾ കടിച്ചു പറിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനിടയിൽ പല തവണ പാമ്പ് നായ്ക്കളെ കടിയ്ക്കാനായി ആയുന്നതും പരാജയപ്പെടുന്നതും കാണാം.
ഒരുകൂട്ടം നായ്ക്കളും ഒരു രാജവെമ്പാലയും തമ്മിലുള്ള ജീവൻമരണ പോരാട്ടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പാമ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന അഞ്ച് തെരുവ് നായ്ക്കളും അവയുടെ ആക്രമണത്തെ ഒറ്റയ്ക്ക് നേരിടുന്ന ഒരു രാജവെമ്പാല ഇനത്തിൽപ്പെട്ട പാമ്പുമാണ് വീഡിയോ ദൃശ്യങ്ങളിൽ. നായ്ക്കൾ കൂട്ടമായി ആക്രമിച്ചിട്ടും രക്ഷപ്പെടാനായി പാമ്പ് നടത്തുന്ന സ്വയം പ്രതിരോധ തന്ത്രങ്ങളാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസും രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായ പ്രകടനങ്ങൾ നടത്തിയത് കൗതുകകരമായി. നായ്ക്കളുടെ പക്ഷം ചേർന്ന് ഒരു വിഭാഗം നായ്ക്കളുടെ കൂട്ടായ പരിശ്രമത്തെ അഭിനന്ദിക്കുകയും രാജവെമ്പാലകൾ അപകടകാരികൾ ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ, രാജവെമ്പാലയുടെ പക്ഷം പിടിച്ചവർ ഉയർത്തിക്കാട്ടിയത്, പാമ്പിന്റെ പോരാട്ട വീര്യത്തെയായിരുന്നു. “ടീം വർക്കിനെ മറികടക്കാൻ ഒന്നുമില്ല“ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരു ഉപഭോക്താവ് കുറിച്ചത്.
വീഡിയോയിൽ നായ്ക്കളുടെ ഇടയിൽ പെട്ടുപോയ പാമ്പിനെ ഒരേ സമയം ചുറ്റിനും നിന്ന് നായ്ക്കൾ കടിച്ചു പറിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനിടയിൽ പല തവണ പാമ്പ് നായ്ക്കളെ കടിയ്ക്കാനായി ആയുന്നതും പരാജയപ്പെടുന്നതും കാണാം. പക്ഷെ വീഡിയോയുടെ അവസാനം വരെ തെല്ലും വിട്ടുകൊടുക്കാതെ പാമ്പ് നടത്തുന്ന പ്രതിരോധം കൗതുകമുണർത്തുന്നതാണ്.
രാജവെമ്പാല ഒരു അപകടകാരിയായ പാമ്പാണ്, പക്ഷേ സാധാരണയായി പ്രകോപനം ഉണ്ടായില്ലെങ്കിൽ അവ ആക്രമിക്കില്ല. സ്വയം പ്രതിരോധിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇവയെ അപകടകാരികാളാക്കുന്നത്. ഇന്ത്യ മുതൽ ഇന്തോനേഷ്യ വരെയുള്ള ഭാഗങ്ങളിൽ പ്രതിവർഷം അഞ്ചിൽ താഴെ മനുഷ്യർ ഇവയുടെ അക്രമണത്തിൽ മരിക്കുന്നു എന്നാണ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം