തീ തുപ്പുന്ന മയില്‍; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ സത്യമെന്ത്?

ചൈനീസ് പുരാണങ്ങളില്‍ പറയുന്ന തീ തുപ്പുന്ന ഡ്രാഗണുകളെ പോലെ തീ തുപ്പുന്ന മയില്‍. വീഡിയോ പങ്കുവച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

fire-breathing peacock video has gone viral on social media bkg


ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളിലൊന്നായി മയിലിനെ കണക്കാക്കുന്നു. 1963 ലാണ് ഇന്ത്യ മയിലിനെ ദേശീയ പക്ഷിയായി തെരഞ്ഞെടുത്തത്. മയില്‍ പീലികള്‍ വിടര്‍ത്തിയ മയിലിന്‍റെ കാഴ്ച അതിമനോഹരമാണ്. കാഴ്ചയില്‍ വലിയ ശരീരമാണെങ്കിലും ഇവയ്ക്ക് അത്യാവശ്യം ഉയരത്തില്‍ വരെ പറക്കാന്‍ കഴിയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ മയിലിന്‍റെ വായില്‍ നിന്നും തീ പുറത്തേക്ക് വരുന്നത് പോലെ തോന്നിച്ചു. അതെ, ചൈനീസ് പുരാണങ്ങളില്‍ പറയുന്ന തീ തുപ്പുന്ന ഡ്രാഗണുകളെ പോലെ തീ തുപ്പുന്ന മയില്‍. വീഡിയോ പങ്കുവച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

insidehistory എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'സൂര്യപ്രകാശത്തിന് നന്ദി, ഒരു പുരാണ ജീവിയെപ്പോലെ കാണപ്പെടുന്ന ഈ "തീ ശ്വസിക്കുന്ന" മയിലിനെ പരിശോധിക്കുക. വളരെ ആശ്ചര്യപ്പെടുത്തുന്നു!' യഥാര്‍ത്ഥത്തില്‍ മയിലിന്‍റെ വായില്‍ നിന്നും തീ വരുന്നില്ല. മറിച്ച് അത് വൈകുന്നേരത്തെ സൂര്യന് എതിരെ നിന്നാണ് ശബ്ദമുണ്ടാക്കുന്നത്. ഈ സമയം വായില്‍ നിന്നും പുറത്ത് വരുന്ന വായു, സൂര്യപ്രകാശത്തില്‍ പ്രകാശിക്കുമ്പോള്‍ അത് തീയായി കാഴ്ചക്കാരന് തോന്നുന്നതാണ്. വീഡിയോ ഇതിനകം 12 ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി. 

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടയുന്ന തെരുവ് നായയുടെ വീഡിയോ വൈറല്‍ !

കാലാവസ്ഥാ വ്യതിയാനം; അടുത്ത നൂറ്റാണ്ടില്‍ 100 കോടി മനുഷ്യരെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം

“ശ്വാസം മാത്രമല്ല, തൂവലുകളും നോക്കൂ, ഇത് മനോഹരമാണ്." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "പ്രകൃതി മനോഹരമാണ്." മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. "ഒരു മയിലിന് തീ തുപ്പാന്‍ കഴിയില്ല. പക്ഷേ, പ്രകൃതി അവനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു." വേറൊരാള്‍ എഴുതി. ചിലര്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് അഭിപ്രായപ്പട്ടു. എന്നാല്‍, മയില്‍ ഒരു തണുപ്പ് കൂടിയ പ്രദേശത്താണെന്നും ഇതിനാല്‍ അതിന്‍റെ നിശ്വാസത്തിന് സൂര്യനില്‍ നിന്നും വരുന്ന രശ്മികളെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞതെന്നും വ്യക്തമാണ്. “പ്രജനന കാലത്ത് മയിലുകൾ വളരെ ശബ്ദമുണ്ടാക്കും, പ്രത്യേകിച്ചും പെൺപക്ഷികളുടെ കണ്ണിൽപ്പെടാത്തപ്പോൾ അവ ആവർത്തിച്ച് തുളച്ചുകയറുന്ന ശബ്ദത്തോടെ നിലവിളിക്കുന്നു. ഒരു ആൺ മയിൽ ഒരു പെണ്ണിനെ വിജയകരമായി ആകർഷിക്കുമ്പോൾ, ഈ ശബ്ദമുണ്ടാക്കുകയും ഇണചേരാൻ ശ്രമിക്കുമ്പോള്‍ അത് അവളുടെ നേരെ പാഞ്ഞടുക്കുന്നു, ” വീഡിയോ ക്ലിപ്പിനോടൊപ്പമുള്ള കുറിപ്പ് വിശദീകരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios