ഒരേ പൊളി; രണ്ട് ഡബിള്‍ ഡക്കര്‍ ബസ് വാങ്ങി, ഒരുങ്ങിയത് കിടു വീട്, വര്‍ഷം ലാഭം 10 ലക്ഷം
ഏഴ് ബെഡ്‍റൂമുകളാണ് വീടിനുള്ളത്. നിരവധി ബാത്ത്റൂമുകളും ഒരു അടുക്കളയും ഒരു ലിവിംഗ് ഏരിയയും വീടിനുണ്ട്. എല്ലാം വളരെ മനോഹരമായി സൗകര്യത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
സ്വന്തമായി ഒരു വീടില്ല എന്നത് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. എന്നാൽ, വീട് വയ്ക്കണമെന്നോ വാങ്ങണമെന്നോ ആഗ്രഹിച്ചാലോ? അതിനുള്ള ചെലവ് പലർക്കും താങ്ങാനാവാത്തതും ആയിരിക്കും. അത്തരം ഒരവസ്ഥയിലാണ് എട്ട് പേരടങ്ങുന്ന ഈ കുടുംബം ഒരു അടിപൊളി മാർഗം കണ്ടെത്തിയത്. രണ്ട് ഡബിൾ ഡക്കർ ബസ് ചേർത്ത് ഒരുഗ്രൻ താമസസ്ഥലം ഒരുക്കി.
യുകെയിലെ കോൺവാളിലെ ഹെൽസ്റ്റണിൽ താമസിക്കുന്ന 30 വയസ്സുള്ള ആൻ്റണിയും എമ്മ ടെയ്‌ലറും ഇതിലൂടെ വാടകയിനത്തിൽ പ്രതിവർഷം 10,000 പൗണ്ട് (10.56 ലക്ഷം രൂപ) ലാഭിക്കുന്നുണ്ട് എന്നാണ് പറയുന്നത്. eBay മുഖേനയാണ് അവർ ഈ ബസുകൾ വാങ്ങിയത്. ദമ്പതികൾക്ക് അഞ്ച് മക്കളാണ്. ആന്റണിയുടെ ഒരു സഹോദരിയും ഇവർക്കൊപ്പം താമസിക്കുന്നുണ്ട്. വീൽചെയർ ആവശ്യമുള്ളയാളാണ് സഹോദരി ഹന്ന.
തങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് കഴിയണമായിരുന്നു. എന്നാൽ, വീട് വാങ്ങാനോ, വലിയ വാടക കൊടുക്കാനോ കഴിയുമായിരുന്നില്ല. ശരിക്കും തെരുവിലേക്കിറങ്ങേണ്ടുന്ന അവസ്ഥയോളമെത്തിയിരുന്നു കാര്യങ്ങൾ. എന്നാൽ, അപ്പോഴാണ് ഇങ്ങനെ ഒരു ബസ് വാങ്ങുന്നതും അത് വീടാക്കി മാറ്റുന്നതും എന്നാണ് ആന്റണി പറയുന്നത്. ഒരു ടിക്ടോക്ക് വീഡിയോയിൽ ആ വീടിന്റെ കാഴ്ചകളെല്ലാം ആന്റണി കാണിച്ചു തരുന്നുണ്ട്.
ഏഴ് ബെഡ്‍റൂമുകളാണ് വീടിനുള്ളത്. നിരവധി ബാത്ത്റൂമുകളും ഒരു അടുക്കളയും ഒരു ലിവിംഗ് ഏരിയയും വീടിനുണ്ട്. എല്ലാം വളരെ മനോഹരമായി സൗകര്യത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
രണ്ട് ബസുകളും eBay -ൽ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ ഒരു വീടുണ്ടാക്കാനുള്ള ഐഡിയോ തോന്നിയത് എന്നും ആന്റണി പറയുന്നു. ഇന്ന് ഒരുപാട് പേർ ഇതുപോലെ ബസുകൾ വാങ്ങി വീടുകളാക്കി മാറ്റുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം