സഹിച്ച് മടുത്തു, കുടിച്ചെത്തിയ അധ്യാപകനെ ചെരിപ്പൂരിയെറിഞ്ഞ് സ്കൂളിൽ നിന്നോടിച്ച് വിദ്യാർത്ഥികൾ
പലവട്ടം വിദ്യാർത്ഥികൾ ഇങ്ങനെ മദ്യപിച്ച് വരരുത് എന്ന് അധ്യാപകനോട് പറഞ്ഞിരുന്നെങ്കിലും അയാൾ അത് കേൾക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ കഴിഞ്ഞ ദിവസം വീണ്ടും അധ്യാപകൻ സ്കൂളിൽ മദ്യപിച്ചെത്തുകയായിരുന്നു.
അധ്യാപകർ സ്കൂളിൽ മദ്യപിച്ചെത്തുകയും, സ്കൂളിൽ വച്ച് തന്നെ മദ്യപിക്കുകയും ഒക്കെ ചെയ്യുന്ന വിവിധ വാർത്തകൾ നാം കുറച്ചു കാലങ്ങളായി വായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്കൂളിൽ മദ്യപിക്കുന്ന അധ്യാപകരുടെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്കൂളിൽ നിന്നും പുറത്ത് വരുന്നത്.
മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ ചെരിപ്പൂരിയെറിഞ്ഞ് ഓടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. Hate Detector എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) -ൽ ഷെയർ ചെയ്തിരിക്കുന്നത്. സ്കൂൾ മുറ്റത്ത് വച്ചാണ് ബൈക്കിലെത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ ചെരിപ്പൂരിയെറിയുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ അധ്യാപകൻ നിരന്തരം മദ്യലഹരിയിലാണ്. അതിനാൽ തന്നെ പലപ്പോഴും സ്കൂളിൽ എത്താറുമില്ല. ഇനി അഥവാ എത്തിയാലും മിക്ക ദിവസങ്ങളിലും മദ്യലഹരിയിൽ എവിടെയെങ്കിലും വീണുറങ്ങാറാണത്രെ പതിവ്.
പലവട്ടം വിദ്യാർത്ഥികൾ ഇങ്ങനെ മദ്യപിച്ച് വരരുത് എന്ന് അധ്യാപകനോട് പറഞ്ഞിരുന്നെങ്കിലും അയാൾ അത് കേൾക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ കഴിഞ്ഞ ദിവസം വീണ്ടും അധ്യാപകൻ സ്കൂളിൽ മദ്യപിച്ചെത്തുകയായിരുന്നു. സ്കൂൾ മുറ്റത്തെത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ തങ്ങളുടെ ചെരിപ്പുകൾ ഊരി എറിയാൻ തുടങ്ങി. ഇതോടെ സംഗതി പന്തിയല്ല എന്ന് മനസിലാക്കിയ അധ്യാപകൻ ഇവിടെ നിന്നും അപ്പോൾ തന്നെ തന്റെ ബൈക്കിൽ സ്ഥലം വിടുകയായിരുന്നു. അധ്യാപകൻ സ്കൂൾ ഗേറ്റ് കടന്ന് പോകുന്നതും വീഡിയോയിൽ കാണാം.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ കുട്ടികൾ സഹിച്ച് മടുത്തിരിക്കണം അതാണ് ഈ പ്രതികരണത്തിന്റെ കാരണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം