എന്താടാ ഞെട്ടിപ്പോയോ? റിക്ഷാക്കാരന്റെ ഇംഗ്ലീഷ് കേട്ടാൽ ആരായാലും ഞെട്ടും
പ്രദേശത്തെ പ്രശസ്തമായ സ്പൈസ് മാർക്കറ്റിനെ കുറിച്ചും യുവാവ് ദമ്പതികളെ പരിചയപ്പെടുത്തുന്നു. അവിടെയൊക്കെ ചുറ്റിക്കറങ്ങാനും വേണ്ടത്ര ചിത്രങ്ങളെടുക്കാനും യുവാവ് ദമ്പതികളെ പ്രേരിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
സാധാരണക്കാർക്ക് അത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാനാവില്ല എന്നൊരു ധാരണ പൊതുവായുണ്ട്. എന്നാൽ, കേട്ടും പറഞ്ഞും ശീലിച്ചാൽ ആർക്കും ഏത് ഭാഷയും അനായാസം സംസാരിക്കാനാവും. തെളിവ് വേണോ? ഈ റിക്ഷാക്കാരൻ തന്നെയാണ് അതിന് തെളിവ്.
ദില്ലി ജുമാ മസ്ജിദിന് മുന്നിലുള്ള റിക്ഷാക്കാരനാണ് ടൂറിസ്റ്റുകളോട് അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നത്. യുകെയിൽ നിന്നുള്ള പ്രായമായ ദമ്പതികളോടാണ് യുവാവിന്റെ സംസാരം. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് ഈ ജുമാ മസ്ജിദ് എന്ന് യുവാവ് ദമ്പതികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. അതുപോലെ തന്നെ ഇഷ്ടം പോലെ ചിത്രങ്ങളെടുക്കാനും ഷോപ്പിംഗ് നടത്താനും ഒക്കെ യുവാവ് ദമ്പതികളോട് പറയുന്നതും കേൾക്കാം.
പ്രദേശത്തെ പ്രശസ്തമായ സ്പൈസ് മാർക്കറ്റിനെ കുറിച്ചും യുവാവ് ദമ്പതികളെ പരിചയപ്പെടുത്തുന്നു. അവിടെയൊക്കെ ചുറ്റിക്കറങ്ങാനും വേണ്ടത്ര ചിത്രങ്ങളെടുക്കാനും യുവാവ് ദമ്പതികളെ പ്രേരിപ്പിക്കുന്നതും വീഡിയോയിൽ കാണാം. എല്ലാം കഴിഞ്ഞ ശേഷം റിക്ഷയ്ക്കടുത്ത് എത്തിയാൽ മതിയെന്നും യുവാവ് പറയുന്നു. ഇതെല്ലാം യുവാവ് നല്ല വ്യക്തമായ ഇംഗ്ലീഷിലാണ് പറയുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ യുവാവിനെ അഭിനന്ദിച്ചു കൊണ്ട് കമന്റുകളും നൽകി.
അടുത്തിടെ ഇതുപോലെ ഗോവയിൽ വള വിൽക്കുന്ന ഒരു യുവതി നല്ല ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. അതിൽ അവർ താനിരിക്കുന്ന ബീച്ചിനെ കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്. ഇവിടെ ആദ്യം അധികം ടൂറിസ്റ്റുകളൊന്നും വരാറില്ല. താൻ ഇവിടെയാണ് വളർന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം എട്ടാമത്തെ വയസ്സ് മുതൽ താൻ വളക്കച്ചവടത്തിനിറങ്ങി. നേരത്തെ വിദേശികളാണ് അധികവും ഇവിടെ എത്തിയിരുന്നതെങ്കിൽ കൊവിഡിന് ശേഷം ഒരുപാട് ഇന്ത്യക്കാരും ഇവിടെ എത്തുന്നുണ്ട് എന്നെല്ലാം അവർ പറയുന്നുണ്ട്. നല്ല ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷിലാണ് അവരും സംസാരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം