ഹനുമാന്‍ രൂപത്തില്‍ ഡ്രോണ്‍; 'ആരാധനയോടെ ജനക്കൂട്ടം', വീഡിയോ
വര്‍ഷങ്ങള്‍ക്ക് മുന്‍പും ഹനുമാന്‍ രൂപത്തിലെ ഡ്രോണ്‍ പറത്തല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
റായ്പൂര്‍: ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഹനുമാന്റെ രൂപത്തില്‍ ഘടിപ്പിച്ച ഡ്രോണിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ ഒരു സംഘടന നടത്തിയ പരിപാടിയിലാണ് 'ഹനുമാന്‍ ഡ്രോണ്‍' പറത്തിയത്. വിനല്‍ ഗുപ്ത എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. വിനല്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിജയദശമി ദിനത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങളിതെന്നാണ് സൂചന.
ഡ്രോണിന് നേരെ ചിലര്‍ ആരാധനയോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. ഒരു മനുഷ്യരൂപത്തിന്റെ വലുപ്പത്തിലാണ് 'ഡ്രോണ്‍ ഹനുമാനെ'യും നിര്‍മ്മിച്ചിരിക്കുന്നത്. വീഡിയോയുടെ കീഴില്‍ നിരവധി പേര്‍ ജയ് ശ്രീറാം കമന്റുകളും ഇടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഹനുമാന്‍ രൂപത്തിലെ ഡ്രോണ്‍ പറത്തല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 2015 ഏപ്രില്‍ 24ന് ലുധിയാനയിലാണ് ഹനുമാന്‍ ഡ്രോണ്‍ പറത്തിയത്.
ശ്രീരാമന്‍ രാവണനു മേല്‍ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്‌റ. രാംലീല എന്ന പേരിലും അറിയുന്നു. ഇതിനെ നവരാത്രി എന്നും വിളിക്കുന്നു. അവസാന ദിവസം ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ദസ്‌റ കൊണ്ടാടുന്നത്.
ദസ്‌റയില്‍ രാമായണം നാടകമായി അവതരിപ്പിക്കാറുണ്ട്. പടക്കങ്ങള്‍ നിറച്ച രാവണന്റെയും കുംഭ കര്‍ണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങള്‍ക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്‌റയുടെ ഒരു പ്രധാന ചടങ്ങാണ്. തുളസീദാസ് രചിച്ച രാമചരിതമാനസം ആലപിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ദസ് എന്നുവച്ചാല്‍ ഹിന്ദിയില്‍ പത്ത് എന്നാണര്‍ഥം. ദസ്‌റയെന്നാല്‍ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയില്‍ ദസ്‌റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്നു. പത്തു തലയുള്ള രാവണനെ തോല്പിച്ചതിനാലാണ് ദസ്‌റ എന്ന പേരു വന്നത്. കര്‍ണാടകയുടെ സംസംസ്ഥാന ഉത്സവമാണ് മൈസൂര്‍ ദസറ. മൈസൂരിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്.