Viral Video: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; 13 വയസുകാരന്‍റെ ഇടപെടലില്‍ നിരവധി ജീവന്‍ രക്ഷിച്ചു

 ചില കാര്യങ്ങളങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും അത് വീണ്ടും വീണ്ടും നമ്മുടെ ഓര്‍മ്മകളിലേക്ക് കയറിവരും. പ്രത്യേകിച്ചും ഇത്തരം ചില നന്മയുടെയും സാഹസികതയുടെയും കാര്യമാണെങ്ങില്‍ പിന്നെ പറയേണ്ട. 

13 year old boy saved lives after driver suffered a heart attack while driving a school bus bkg

സ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച വാര്‍ത്തകള്‍ കൊവിഡ് വ്യാപനത്തിന് ശേഷമാണ് നമ്മള്‍ കേട്ട് തുടങ്ങിയത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും അവസരോചിതമായ ഇടപെടലുകളില്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയിരുന്നു. എന്നാല്‍ കൊവിഡിനും മുമ്പ് 2013 ല്‍ വാഷിങ്ടണിലെ ഒരു സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടാവുകയും ഒരു കുട്ടി അതിസാഹസീകമായി ബസ് നിര്‍ത്തുകയും ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. ഡ്രൈവര്‍ ഹൃദയാഘാതം വന്ന് പുറകിലേക്ക് വീണെങ്കിലും ആ സ്കൂള്‍ ബസിലുണ്ടായിരുന്ന ഒരു 13 കാരന്‍ ഉടനെ ബസിന്‍റെ സ്റ്റിയറിങ്ങ് നിയന്ത്രിക്കുകയും ബസ് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തതിനാല്‍ വലിയ ദുരന്തമൊഴിവായി. 

അതെ എന്നും ആളുകളെ പ്രചോദിപ്പിക്കുന്ന ഒരു കാര്യമാണ് അന്ന് ആ 13 കാരന്‍ ചെയ്തത്. അന്ന് തന്നെ ആ വീഡിയോ യൂറ്റ്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ഏറെ പേരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ വീണ്ടും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ നിരവധി പേരുടെ ശ്രദ്ധനേടി. ചില കാര്യങ്ങളങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും അത് വീണ്ടും വീണ്ടും നമ്മുടെ ഓര്‍മ്മകളിലേക്ക് കയറിവരും. പ്രത്യേകിച്ചും ഇത്തരം ചില നന്മയുടെയും സാഹസികതയുടെയും കാര്യമാണെങ്ങില്‍ പിന്നെ പറയേണ്ട. വീഡിയോ ട്വിറ്ററില്‍ പങ്കിടപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് ആ കുരുന്ന് ബാലന്‍റെ ധൈര്യത്തെയും പ്രത്യുല്‍പന്നമതിത്വത്തെയും പുകഴ്ത്തി രംഗത്തെത്തിയത്.  സാധാരണക്കാര്‍ ഭയന്ന് പോകുന്ന  ഇത്തരം നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഒരു കുട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഇന്നും ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. 

 

വിമാനത്തിലെ വിന്‍റോ ഗ്ലാസില്‍ കാല്‍ കയറ്റി വച്ചു; ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യമെന്ന് പരാതി

@Enezator എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വിറ്ററില്‍ പങ്കിടപ്പെട്ടത്. മാര്‍ച്ച് 22 -ാം തിയതി വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ പങ്കുവച്ചു. അതിലേറെ പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി. വളരെ ശാന്തമായി പോകുന്ന ബസ്. ഇടയ്ക്ക് പെട്ടെന്ന് സീറ്റിലേക്ക് ഡ്രൈവറുടെ തലമറിയുന്നു. ഇതിന് പിന്നാലെ ബസ് അസാധാരണമായ വേഗം കൈവരിക്കുകയും ഇളകുകയും ചെയ്യുന്നു. ഡ്രൈവര്‍ക്ക് എന്തോ സംഭവിച്ചെന്ന് മനസിലായി രണ്ടാം നിരയിലെ സീറ്റിലിരുന്ന കുട്ടി പെട്ടെന്ന് ഡ്രൈവരുടെ അടുത്തേക്ക് വരികയും അദ്ദേഹം ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിന്‍റെ വേഗം കുറയ്ക്കുന്നു. ഇതിനിടെ ബസിന്‍റെ പുറകില്‍ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് വരികയും ബസ് നിര്‍ത്താന്‍ കുട്ടിയെ സഹായിക്കുകയും ചെയ്യുന്നു. സീറ്റ് ബല്‍റ്റില്‍ കുരുങ്ങി ബസ് ഡ്രൈവര്‍ താഴെക്ക് വീഴാന്‍ പോകുന്നതും വീഡിയോയില്‍ കാണാം.  “ഈ കുട്ടി ഒരു യഥാർത്ഥ ഹീറോയാണ്, അവന്‍ സംഭവം കാണുകയും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു. അവൻ തന്‍റെ സുഹൃത്തുക്കളെ രക്ഷിച്ചു. അത് ബുദ്ധിയേക്കാൾ പ്രാധാന്യമുള്ള ഉയർന്ന തലത്തിലുള്ള ബോധത്തെ കാണിക്കുന്നു' വീഡിയോ കണ്ട ഒരാള്‍ കുറിച്ചു. 

ജാതി വിവേചനത്തിനെതിരെ നിയമ നിര്‍മ്മാണത്തിന് കാലിഫോര്‍ണിയ
 

Latest Videos
Follow Us:
Download App:
  • android
  • ios