വിമാനം മണിക്കൂറുകൾ വൈകിയോ? എങ്കിൽ വിഷമിക്കേണ്ട, യാത്രികർക്ക് കോളടിച്ചിട്ടുണ്ട്!

ഇനി മുതൽ ഇത്തരം സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനാകും. ഇതിനായി ഏവിയേഷൻ സേഫ്റ്റി മോണിറ്ററിംഗ് ഓർഗനൈസേഷൻ (ബിസിഎഎസ്) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

In a delayed flight for hours, travelers may be allowed to de board the aircraft and return to the departure terminal

വിമാനം വൈകിയാൽ യാത്രക്കാർക്ക് ഇനി വിമാനത്തിൽ ഇരുന്നു മടുക്കേണ്ട.  ഇനി മുതൽ ഇത്തരം സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനാകും. ഇതിനായി ഏവിയേഷൻ സേഫ്റ്റി മോണിറ്ററിംഗ് ഓർഗനൈസേഷൻ (ബിസിഎഎസ്) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് പ്രകാരം വിമാനത്തിൽ കയറിയ ശേഷം വിമാനം പുറപ്പെടാൻ ഏറെ താമസമുണ്ടായാൽ വിമാനത്താവളത്തിൻ്റെ ഡിപ്പാർച്ചർ ഗേറ്റ് വഴി യാത്രക്കാർക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.

മാർച്ച് 30 ന് എയർലൈൻ കമ്പനികൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ പ്രാബല്യത്തിൽ വന്നതായും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഡയറക്ടർ ജനറൽ വ്യക്തമാക്കിയതായി ദ മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഈ മാർഗനിർദേശങ്ങൾ സഹായിക്കുമെന്നും വിമാനത്തിൽ കയറിയ ശേഷം ദീർഘനേരം ഇരിക്കേണ്ടതില്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

വിമാനത്താവളങ്ങളിലെ തിരക്ക് വർധിക്കുന്നതും വിമാനം വൈകുന്ന സാഹചര്യവും കണക്കിലെടുത്താണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)യുടെ നിർദേശം. പലപ്പോഴും വിമാനത്തിൽ കയറിയതിനു ശേഷവും യാത്രക്കാർ ഏറെനേരം കുടുങ്ങിക്കിടക്കാറുണ്ട്. എന്നിരുന്നാലും, പുതിയ നിയമത്തിന് ശേഷം, ദീർഘനേരം വിമാനം വൈകുകയോ മറ്റ് അത്യാഹിതങ്ങൾ ഉണ്ടാകുകയോ ചെയ്താൽ അതത് വിമാനത്താവളങ്ങളുടെ ഡിപ്പാർച്ചർ ഗേറ്റ് വഴി പുറത്തിറങ്ങാൻ യാത്രക്കാരെ അനുവദിക്കും. യാത്രക്കാരെ ഇറക്കാനുള്ള തീരുമാനം അതത് എയർലൈനുകളും സുരക്ഷാ ഏജൻസികളും എടുക്കും.

വിമാനത്താവളങ്ങളിലെ തിരക്ക് നേരിടാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. ഈ ക്രമത്തിൽ വിമാനത്താവളങ്ങളിൽ സ്മാർട്ട് സുരക്ഷാ പാതകളും സ്ഥാപിക്കും. രാജ്യത്ത് ആഭ്യന്തര വിമാന ഗതാഗതം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിദിനം 3,500 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബിസിഎഎസും മറ്റ് അധികാരികളും വർദ്ധിച്ചുവരുന്ന വിമാന ഗതാഗതത്തിനിടയിൽ വിമാനത്താവളങ്ങളിലെ തിരക്ക് നേരിടാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios