വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഒരിക്കലും ഡിലീറ്റാകുന്നില്ല.!

Your WhatsApp chats never get deleted actually

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ നിന്ന് ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് എന്നന്നേക്കുമായി മാഞ്ഞുപോകും എന്നാണ് നാം കാണുന്നത്. യഥാര്‍ത്ഥത്തില്‍ അത് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്നേ ഉള്ളൂ, സ്‌ക്രീനില്‍ ഇല്ലെങ്കിലും ആ ചാറ്റുകള്‍ ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണിലുണ്ടാകും. എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യപ്പെടുന്നില്ലെന്ന് ചുരുക്കം.

ഉപയോക്താക്കള്‍ ഡിലീറ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ എല്ലാം വാട്‌സ്ആപ്പ് നിലനിര്‍ത്തുന്നുണ്ടെന്ന രഹസ്യം ഐഒഎസ് ഗവേഷകനായ ജോനാഥന്‍ സ്ഡ്‌സിയാര്‍ക്കിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ വാട്‌സ്ആപ്പ് പതിപ്പുള്ള ഐഫോണിന്റെ ‘ഡിസ്‌ക് ഇമേജ്’ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് ജോനാഥന്‍ പറയുന്നു.

ഒരു ഉപയോക്താവ് ഡാറ്റയോ ചാറ്റോ ഡിലീറ്റ് ചെയ്യുമ്പോള്‍ അപ്പ് അക്കാര്യം മാര്‍ക്ക് ചെയ്തുവെക്കുന്നു. ഇത് പുതിയ ഡാറ്റയോ ചാറ്റോ വരുമ്പോള്‍ ഓവര്‍റൈറ്റ് ചെയ്യപ്പെടുന്നില്ല. ഇത് ഫോറന്‍സിക് ആന്റ് റീക്കവറി സോഫ്റ്റ് വെയറിലൂടെ തിരിച്ചെടുക്കാം. ആപ്പ് പരിഷ്‌കരിക്കാന്‍ വാട്‌സ്ആപ്പ് പുതിയ ‘SQLite ലൈബ്രററി’ ആണ് ഉപയോഗിക്കുന്നതെന്നും അതോടെ ഡേറ്റ ഒരുവിധത്തിലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ജോനാഥന്‍ പറയുന്നു.

ഡേറ്റകള്‍ അയയ്ക്കുന്ന സമയത്ത് മൂന്നാമതൊരാള്‍ പിടിച്ചെടുക്കാതിരിക്കാന്‍ മാത്രമേ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സഹായകരമാകുന്നുള്ളൂ. മറുതലയ്ക്കല്‍ എത്തപ്പെടുന്ന ഡേറ്റ ഡിവൈസില്‍ സൂക്ഷിക്കുമ്പോഴും ബാക്ക്ആപ്പ് ആയി ക്ലൗഡില്‍ ശേഖരിക്കുമ്പോഴും എന്തുസംഭവിക്കുന്നു എന്നതിനെ കുറിച്ചായിരുന്നു ജോനാഥന്‍റെ പഠനം. ക്ലൗഡ് ബാക്ക്അപ്പ് എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജോനാഥന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ബ്ലോഗ് പോസ്റ്റിലൂടെ ഇദ്ദേഹം വിശദമാക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios