ഷവോമിയുടെ പുതിയ റെഡ്മീ ഫോണ്‍ ജൂലൈ 27ന്
ബെയ്ജിംഗ്: ഷവോമിയുടെ പുതിയ റെഡ്മീ ഫോണ്‍ ജൂലൈ 27ന് പുറത്തിറങ്ങും. ബെയ്ജിംഗിലാണ് പുറത്തിറക്കല്‍. ഇതിന് വേണ്ടിയുള്ള ടിക്കറ്റുകള്‍ കമ്പനി വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചു കഴിഞ്ഞു. ഷവോമിയുടെ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡലാണ് റെഡ‍്മീ, അതിന്‍റെ പുതിയ പതിപ്പ് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ടെക് ലോകം.
പുറത്തുവന്ന അഭ്യൂഹങ്ങള്‍ പ്രകാരം റെഡ്മീയുടെ പുതിയ പതിപ്പില്‍ ഇരട്ട റിയര്‍ ക്യാമറകള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഉണ്ടാകുമെന്നാണ് ചൈനീസ് സോഷ്യല്‍ മീഡിയകളിലെ റിപ്പോര്‍ട്ട്.
ഷവോമിയുടെ പുതിയ റെഡ്മീ ഫോണിന്‍റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 652 പ്രോസ്സസറും ഇതിലുണ്ട്. ഒപ്പം 3ജിബി റാം ശേഷിയും ഫോണിനുണ്ട്. ഇന്‍ബില്‍ട്ട് സ്റ്റോറേജ് 16ജിബിയായിരിക്കും. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ടായിരിക്കും.