വാട്ട്സ്ആപ്പിനെ വിശ്വസിക്കാം;സ്കൈപ്പിനെ പേടിക്കണം

WhatsApp ranked more secure than Telegram by Amnesty International

മനുഷ്യാവകാശത്തെക്കുറിച്ച് മൈക്ക്രോസോഫ്റ്റിന്‍റെ പോളിസികള്‍ നിലനില്‍ക്കുമ്പോഴും വളരെ ദുര്‍ബലമായ എന്‍ക്രിപ്ഷനാണ് സ്‌കൈപ്പിനായി ഇവര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പഠനം പറയുന്നു. വളരെയധികം ആളുകള്‍ ഉപയോഗിക്കുന്ന സ്‌നാപ്പ് ചാറ്റിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല എന്നും പഠനത്തില്‍ കണ്ടെത്തി. ചാറ്റ് ചെയ്യുന്ന സമയത്ത് മെസേജുകള്‍ അപ്രതക്ഷ്യമാകുന്ന ഡിസ്അപ്പിയര്‍ വിദ്യ സുരക്ഷിതമാണെന്ന ധാരണ ഉപഭോക്താക്കളില്‍ സൃഷ്ടിക്കുമെങ്കിലും സ്‌നാപ്പ് ചാറ്റിലെ വിവരങ്ങള്‍ അനായാസം ചോര്‍ത്തപ്പെടുമെന്നാണ് പഠനം പറയുന്നത്. 

പേരോ വയസ്സോ മറ്റ് വിവരങ്ങളോ ചോദിക്കാത്ത വാട്‌സ് ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാധ്യമാണ്. ഇത് ചാറ്റിനെ സുരക്ഷിതമാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം മൊബൈല്‍ നമ്പര്‍ പരസ്യത്തിനും മറ്റും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് പഠന വിവരങ്ങള്‍ പറയുന്നത്. ഫേസ്ബുക്ക് വളരെ സുതാര്യമായ സോഷ്യല്‍മീഡിയയാണ് എന്നാണ് ആംനെസ്റ്റി പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios