മൂന്ന് പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

WhatsApp for iOS update brings bigger emoji

ഐഒഎസ് ഡിവൈസുകളില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മൂന്ന് പ്രത്യേകതകള്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചു. വലിയ ഇമോജികള്‍, വീഡിയോ റെക്കോര്‍ഡിങ്ങ് സൂഇന്‍ ചെയ്യാനും, സൂം ഔട്ട് ചെയ്യാനുമുള്ള സൗകര്യം. ഒന്നിലധികം പ്രൈവറ്റ് ചാറ്റ് ഒരെ സമയം ഡിലീറ്റ് ചെയ്യാനുള്ള അവസരം എന്നിവയാണ് പുതിയ ഫീച്ചറുകള്‍.

വാട്ട്സ്ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പ് 2.16.7 ലാണ് ഈ പ്രത്യേകതകള്‍ ലഭിക്കുക. ഒരു ചാറ്റില്‍ ഒരു ഇമോജി അയക്കുമ്പോള്‍ അത് വലുതായി കാണാം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ഇമോജി ഒരു ചാറ്റ് ഫീല്‍ഡില്‍ ഇട്ടാല്‍ അത് നോര്‍മല്‍ വലിപ്പത്തില്‍ മാത്രമേ കാണുവാന്‍ പറ്റുകയുള്ളൂ. 

ഒരു വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ ഇതുവരെ അതിന്‍റെ സൂം ഔട്ട് സൂ ഇന്‍ എന്നിവയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കേണ്ടിയിരുന്നു. ഇതിനാണ് പുതിയ പതിപ്പില്‍ വാട്ട്സ്ആപ്പ് പരിഹാരം കാണുന്നത്. നേരത്തെ തന്നെ പരീക്ഷണ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ പ്രത്യേകത ആദ്യമായാണ് വാട്ട്സ്ആപ്പ് ഒരു പ്ലാറ്റ്ഫോമില്‍ ഔദ്യോഗികമായി ഇറക്കുന്നത്. 

ഈ പ്രത്യേകതകള്‍ ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡിലും എത്തും. ഇതോടൊപ്പം റിയോ ഒളിംപിക്സ് പ്രമാണിച്ച് പുതിയ ഇമോജികള്‍ വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്തും എന്നാണ് അറിയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios