ഇനി വരുന്നത് കൊടുംവരള്‍ച്ചയോ; ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി

മണ്ണ് ചുട്ടുപൊള്ളുന്നതാണ് ഇവയുടെ നാശത്തിന് കാരണമായതെന്നും കൊടും വരള്‍ച്ചയുടെ സൂചനയാണ് ഇതെന്നും അവര്‍ വിലയിരുത്തി. 

Water-level decreases in rivers, drought may hit Kerala after floods

കല്‍പ്പറ്റ: പ്രളയക്കെടുതിക്ക് ശേഷം നദികളിലെയും കിണറുകളിലേയും ജലനിരപ്പ് കുത്തനെ കുറയുന്നു എന്ന പ്രതിഭാസം അടുത്തിടെ പലസ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു പിന്നാലെ വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നേരത്തെ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രദേശത്ത്  പരിശോധന നടത്തിയിരുന്നു. 

മണ്ണ് ചുട്ടുപൊള്ളുന്നതാണ് ഇവയുടെ നാശത്തിന് കാരണമായതെന്നും കൊടും വരള്‍ച്ചയുടെ സൂചനയാണ് ഇതെന്നും അവര്‍ വിലയിരുത്തി. തുടര്‍ന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയും കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം ശരിയാണെന്ന് തെളിയിക്കുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് കടുത്ത വേനലില്‍ ഈര്‍പ്പം കുറഞ്ഞ മണ്ണ് വിണ്ടുകീറുന്നിടത്താണ് രണ്ടുവര്‍ഷംമുമ്പ് മണ്ണിരകള്‍ കൂടുതല്‍ ചത്തൊടുങ്ങിയത്. 

കനത്തമഴക്ക് ശേഷം കേരളത്തിലെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുകയും ഭൂമി പിളരുകയുമാണ് ചെയ്യുന്നത്.പ്രവചനാതീതമായ മാറ്റമാണ് വയനാട്ടിലെ കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ച് ഉടന്‍ തന്നെ ഗൗരവമായ പഠനം അനിവാര്യമാണ്.

വയനാട്ടില്‍ ഇപ്പോള്‍ പകല്‍ നല്ല ചൂടും രാത്രി നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്. 16.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില. ഡെക്കാന്‍ പീഠഭൂമി പ്രദേശത്തെ സവിശേഷത പോലെ രാത്രിയിലെ ചൂടിന്റെ ഇരട്ടിയാണ് പകല്‍ കുറേക്കാലമായി വയനാട്ടിലുള്ളത്. 

ഇത്തരം കാലവസ്ഥ മാറ്റങ്ങള്‍ വയനാടിന്റെ ജൈവവൈവിധ്യത്തെ തകിടം മറിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഇത്തരം പ്രതിഭാസങ്ങള്‍ സൂക്ഷ്മജീവികളുടെ നാശത്തിലേക്കും വഴിവെയ്ക്കും.

Latest Videos
Follow Us:
Download App:
  • android
  • ios