മാസ്ക് ധരിച്ചും 'ഫേസ് റിക്കഗ്നിഷന്‍'; സുരക്ഷ ലക്ഷ്യമാക്കിയുള്ള അപ്ഡേഷന് ഒരുങ്ങി ആപ്പിള്‍

ഫേസ് ഐഡെന്‍റിഫിക്കേഷന് ഫോണിലേക്ക് നോക്കുന്ന യൂസറിന് ഡിസ്പ്ലേ സ്ക്രീനില് പാസ്കോഡ് ലഭിക്കുന്ന രീതിയിലാണ് അപ്ഡേഷന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ചെറുതെങ്കിലും നിര്‍ണായകമായ മാറ്റമായാണ് ഇതിനെ നിരീക്ഷിക്കുന്നത്. 

unlock  devices while wearing masks apples new updation all set to launch

മാസ്ക് ധരിച്ചും ഫേസ് ഐഡന്‍റിഫിക്കേഷന്‍ സാധ്യമാക്കാനൊരുങ്ങി ഐഫോണ്‍. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ് ഐഡെന്‍റിഫിക്കേഷന് ഫേസ്മാസ്ക് തടസമാകുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പുതിയ അപ്ഡേഷന് ഐഫോണ്‍ തയ്യാറെടുക്കുന്നത്. ഐഒഎസ് 13.5 അപ്ഡേഷന്‍ അവസാനഘട്ട മിനുക്ക് പണികളിലാണെന്നാണ്  റിപ്പോര്‍ട്ട്. കൊവിഡ് 19 സമ്പര്‍ക്കം കണ്ടെത്താനുള്ള ആപ്പ് അടക്കമാണ് അപ്ഡേഷനൊരുങ്ങുന്നത്. 

ഫേസ് ഐഡെന്‍റിഫിക്കേഷന് ഫോണിലേക്ക് നോക്കുന്ന യൂസറിന് ഡിസ്പ്ലേ സ്ക്രീനില് പാസ്കോഡ് ലഭിക്കുന്ന രീതിയിലാണ് അപ്ഡേഷന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ചെറുതെങ്കിലും നിര്‍ണായകമായ മാറ്റമായാണ് ഇതിനെ നിരീക്ഷിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ മേഖലയിലെ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകരമാകും ഈ അപ്ഡേഷന്‍. കൊവിഡ് 19 വൈറസ് വ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി മാസ്ക് മാറ്റിയ ശേഷം ഫേസേ ഐഡന്‍റിഫൈ ചെയ്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യേണ്ടി വരുന്നതിന് ഈ അപ്ഡേഷനോടെ പരിഹാരമാകും. 

ഗൂഗിളുമായി ചേര്‍ന്നാണ് കൊവിഡ് 19 സമ്പര്‍ക്ക വിവരങ്ങള്‍ അപ്ഡേഷനില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഫേസ്ടൈം വീഡിയോ ഗ്രൂപ്പ് കോളില്‍ നേരിട്ട തകരാറുകള്‍, ചില വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കറുത്ത സ്ക്രീന്‍, വിവരങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ സ്ലൈഡ് ഔട്ട് മെനുവില്‍ നേരിടുന്ന ബഗ് തകരാര്‍ ഇവയെല്ലാം ഈ അപ്ഡേഷനില്‍ മാറുമെന്നാണ് സൂചന. 

Latest Videos
Follow Us:
Download App:
  • android
  • ios