യൂബര്‍ ഗൂഗിള്‍ മാപ്പ് ഉപേക്ഷിച്ചേക്കും
കാലിഫോര്‍ണിയ : ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ ഗൂഗിള്‍ മാപ്പ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചാണ് യൂബര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഒഴിവാക്കി തങ്ങളുടേതായ മാപ്പിലൂടെ വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനുമാണ് കമ്പനി ഇത്തരമൊരു റോഡ് നിര്‍മ്മിക്കാനൊരുങ്ങുന്നതിന്റെ ഉദ്ദേശം. ഇതിനായി 50 കോടി ഡോളര്‍ നിക്ഷേപത്തിന് കമ്പനി ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രാഫിക് രീതികള്‍, പ്രധാനപ്പെട്ട പിക്കപ്പ് സ്ഥലങ്ങള്‍, ഡോര്‍ പൊസിഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോംടോം , ഡിജിറ്റല്‍ഗ്ലോബ് തുടങ്ങിയ കമ്പനികളുമായി യൂബര്‍ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇത്തരമൊരു മാപ്പ് നിര്‍മിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായി മെക്‌സിക്ക പോലുള്ള ചില നഗരങ്ങളില്‍ നേരത്തേ തങ്ങളുടേതായ മാപ്പ് കമ്പനി ഉപയോഗിച്ച് വരുന്നുണ്ട്.