ട്രോളന്മാർക്ക് സന്തോഷ വാർത്ത; ക്യാഷ് പ്രൈസിന് ട്രോൾ മത്സരം
- 'മിണ്ടിപ്പോകരുത്'എന്നതാണ് ട്രോളിന്റെ വിഷയം.
- അഭിപ്രായസ്വാതന്ത്ര്യംവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വിലക്കുകള്‍ നേരിടുന്നതിനെ ആസ്പദമാക്കിയാണ് ട്രോളുകള്‍ തയ്യാറാക്കേണ്ടത്.
കണ്ണൂര്‍: ട്രോളന്മാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡ് പരിപാടിയുമായി ബന്ധപ്പെട്ട് ദേശീയ ട്രോള്‍ മത്സരം നടത്തുന്നു. 'മിണ്ടിപ്പോകരുത്'എന്നതാണ് ട്രോളിന്റെ വിഷയം. അഭിപ്രായസ്വാതന്ത്ര്യംവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വിലക്കുകള്‍ നേരിടുന്നതിനെ ആസ്പദമാക്കിയാണ് ട്രോളുകള്‍ തയ്യാറാക്കേണ്ടത്. സ്റ്റില്‍ ആയും വീഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ നല്‍കേണ്ടത്.
മലയാളത്തിലോ ഇംഗ്ലീഷിലോ എന്‍ട്രികള്‍ നല്‍കാം. ഒരാള്‍ക്ക് ഓരോന്നിലും മൂന്നുവീതം എന്‍ട്രികള്‍ അയക്കാം. ഓരോ വിഭാഗത്തിലും 50000,25000,10000 രൂപ വീതം കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. എന്‍ട്രികള്‍ മാര്‍ച്ച് 25നും 30നുമിടയില്‍ www.youthconcord.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.