പ്രായം നൂറ് വയസ്സ്; ഫെര്‍നാന്റിന ദ്വീപില്‍ നിന്നും ഭീമന്‍ ആമയെ കണ്ടെത്തി

ഈ ആമയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റ് ആമകളെയും  പ്രദേശത്തുനിന്നും ഇനിയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പരിപാലക കേന്ദ്രത്തിലെ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ആമയുടെ കൃത്യമായ വയസ്സ് കണ്ടെത്തുന്നതിനുവേണ്ടി ജനിതക പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. 

tortoise found after 100 years

ക്വിറ്റോ: നൂറിലേറെ വര്‍ഷമായി ഭൂമിയില്‍ ജീവിക്കുന്നുവെന്ന് കരുതപ്പെടുന്ന ഭീമന്‍ ആമയെ കണ്ടെത്തി. പസഫിക് സമുദ്രത്തിന് സമീപമുള്ള ഫെര്‍നാന്റിന ദ്വീപില്‍ നിന്നുമാണ് ഈ അപൂര്‍വ്വയിനത്തില്‍പ്പെട്ട ആമയെ കണ്ടെത്തിയത്. 'ചെലോനോയിഡിസ് ഫന്റാസ്റ്റിക്കസ്'എന്നാണ് ഈ ആമ അറിയപ്പെടുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

1906ലാണ് ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ആമയെ അവസാനമായി കണ്ടെത്തിയത്. പസഫിക് ദ്വീപ് സമൂഹമായ ഗാലപ്പഗോസിലെ പ്രധാന സംരക്ഷണ കേന്ദ്രത്തിലാണ് ആമ ഇപ്പോള്‍. അപൂര്‍വ്വങ്ങളായ സസ്യ-ജന്തു ജാലങ്ങളാല്‍ പേരു കേട്ടതാണ് ഗാലപ്പഗോസ് ദ്വീപ് സമൂഹം. ചാള്‍സ് ഡാര്‍വിന്റെ പരിണാമത്തെ കുറിച്ചുള്ള ഒറിജിനല്‍ ഓഫ് സ്പീഷീസില്‍ ഈ ഭൂഭാഗത്തെ പറ്റി പ്രതിപാതിച്ചിട്ടുണ്ട്.

ഈ ആമയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റ് ആമകളെയും  പ്രദേശത്തുനിന്നും ഇനിയും കണ്ടെത്താന്‍ സാധിക്കുമെന്നാണ് പരിപാലക കേന്ദ്രത്തിലെ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

ആമയുടെ കൃത്യമായ വയസ്സ് കണ്ടെത്തുന്നതിനുവേണ്ടി ജനിതക പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഗാലപ്പോസില്‍ ഇതുവരെയായി 15 ഇനം ആമകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം ഇതിനോടകം തന്നെ വംശ നാശം സംഭവിച്ചു കഴിഞ്ഞുവെന്നും അധികൃതർ അറിയിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios