Twitter : 'ട്വിറ്ററിലെ ഹിറ്റ്മാൻ' കിം​ഗ് കോലി തന്നെ; മോദിയുടെ മോടിക്കും മാറ്റമില്ല; കണക്കുകൾ ഇതാ

മകള്‍ വാമികയുടെ ജനനത്തെക്കുറിച്ചുള്ള കോലിയുടെ ട്വീറ്റ് ആരാധകര്‍ നന്നായി സ്വീകരിച്ചു. 2021ല്‍ ഏറ്റവുമധികം ആളുകള്‍ ലൈക്ക് ചെയ്ത ട്വീറ്റായിരുന്നു അത്. അനുഷ്‌ക ശര്‍മ്മയുടെ ഗര്‍ഭവതിയാണെന്ന കാര്യം ലോകത്തോട് പ്രഖ്യാപിച്ച് വിരാട് കോലിയുടെ ട്വീറ്റ് 2020ലെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്ത ട്വീറ്റ് ആയിരുന്നു

Top Twitter moments virat kohli narendra modi have most liked and most retweeted tweets

ദില്ലി: 2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ച ട്വീറ്റുകളുടെ പട്ടിക ട്വിറ്റര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍, സ്പോര്‍ട്സ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഏറ്റവുമധികം ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റുകളുടെയും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടതും മികച്ച ട്വീറ്റുകളുടെയും പട്ടിക മൈക്രോബ്ലോഗിംഗ് സൈറ്റ് വെളിപ്പെടുത്തി. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകൻ വിരാട് കോലിയുടെ, തന്റെ മകളുടെ ജനനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട ട്വീറ്റ്. ട്വീറ്റിന് 539.1K ലൈക്കുകളും 50.4K റീട്വീറ്റുകളും ലഭിച്ചു.

2021 ജനുവരി ഒന്നിനും നവംബര്‍ 15നും ഇടയില്‍ വര്‍ഷത്തിലുടനീളം ട്വീറ്റുകള്‍ക്ക് ലഭിച്ച ലൈക്കുകളുടെയും റീട്വീറ്റുകളുടെയും എണ്ണവും ട്വിറ്റര്‍ പങ്കിട്ടു. മകള്‍ വാമികയുടെ ജനനത്തെക്കുറിച്ചുള്ള കോലിയുടെ ട്വീറ്റ് ആരാധകര്‍ നന്നായി സ്വീകരിച്ചു. 2021ല്‍ ഏറ്റവുമധികം ആളുകള്‍ ലൈക്ക് ചെയ്ത ട്വീറ്റായിരുന്നു അത്. അനുഷ്‌ക ശര്‍മ്മയുടെ ഗര്‍ഭവതിയാണെന്ന കാര്യം ലോകത്തോട് പ്രഖ്യാപിച്ച് വിരാട് കോലിയുടെ ട്വീറ്റ് 2020ലെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ട്വീറ്റ് ആയിരുന്നു. അങ്ങനെ 2021ലും ട്രെൻഡിം​ഗിലും വിരാട് അങ്ങനെ 'ട്വിറ്ററിലെ ഹിറ്റ്മാനായി' മാറി.

2021ല്‍ ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗം പ്രതിസന്ധി തീർത്തപ്പോൾ വൈദ്യസഹായം തേടാന്‍ധാരാളം ഉപയോക്താക്കള്‍  ട്വിറ്റര്‍  ഉപയോഗിച്ചിരുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ് ഇന്ത്യയിലെ കൊവിഡ് ദുരിതാശ്വാസത്തിനായി സംഭാവന നല്‍കുകയും മറ്റുള്ളവരെ ഇത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 2021ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ചത് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്കാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ട്വീറ്റും ഇതായിരുന്നു. കമ്മിന്‍സ് തന്റെ ട്വീറ്റില്‍ കവറിലൂടെ റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയം, ബിസിനസ്സ്, കായികം, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച ട്വീറ്റുകളും ട്വിറ്റര്‍ പങ്കിട്ടു.

സര്‍ക്കാര്‍ വിഭാഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യത്തെ കൊവിഡ് 19 വാക്സിന്‍ എടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുള്ള ട്വീറ്റാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്. കൊവിഡ് 19 പോരാട്ടത്തില്‍ നിര്‍ലോഭമായ സംഭാവന നല്‍കിയ ഡോക്ടര്‍മാരോടും ശാസ്ത്രജ്ഞരോടും മെഡിക്കല്‍ വര്‍ക്കര്‍മാരോടും മോദി അതില്‍ നന്ദി രേഖപ്പെടുത്തിയിരുന്നു.

ഓസ്ട്രേലിയക്കെതിരായ ചരിത്ര ടെസ്റ്റ് വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റാണ് സര്‍ക്കാര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ട്വീറ്റ്. ബിസിനസ് വിഭാഗത്തില്‍, ടാറ്റ സണിന്റെ എയര്‍ ഇന്ത്യ വിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രത്തന്‍ ടാറ്റയുടെ ട്വീറ്റാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്. എഴുപത് വര്‍ഷത്തോളം സര്‍ക്കാര്‍ ഉടമസ്ഥതയിലായതിന് ശേഷം ചരിത്രപരമായ ഒരു നീക്കത്തില്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുകയായിരുന്നു. ട്വിറ്ററില്‍ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് രത്തന്‍ ടാറ്റ ട്വിറ്ററില്‍ പറഞ്ഞു, 'വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ', ആദ്യകാല എയര്‍ ഇന്ത്യ വിമാനങ്ങളുടെ ഒരു ഐക്കണ്‍ ചിത്രം സഹിതമാണ് അദ്ദേഹം പങ്കുവെച്ചത്. ഈ വര്‍ഷം ബിസിനസ്സില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ച ട്വീറ്റ് കൂടിയായിരുന്നു ഇത്.

വിനോദ വിഭാഗത്തില്‍, ദക്ഷിണേന്ത്യന്‍ നടന്‍ വിജയ് തന്റെ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതാണ് ഇന്ത്യയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത പോസ്റ്റായി മാറി. അതേസമയം, സ്പോര്‍ട്സ് വിഭാഗത്തില്‍, ഐപിഎല്ലിനിടെ എംഎസ് ധോണിയുടെ മാച്ച് വിന്നിംഗ് പ്ലേയെ അഭിനന്ദിച്ച് വിരാട് കോഹ്ലിയുടെ ട്വീറ്റാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios