ഷവോമിയുടെ  എംഐ 6 എക്‌സ് എത്തുന്നു

  • ഷവോമിയുടെ  എംഐ 6 എക്‌സ് എത്തുന്നു. ഇതുവരെ ഇത്തരം ഫോണ്‍ ഇറങ്ങുമോ എന്ന സൂചന ഷവോമി നല്‍കിയിട്ടില്ല
The Xiaomi Mi 6X is real here are most of its specifications

ഷവോമിയുടെ  എംഐ 6 എക്‌സ് എത്തുന്നു. ഇതുവരെ ഇത്തരം ഫോണ്‍ ഇറങ്ങുമോ എന്ന സൂചന ഷവോമി നല്‍കിയിട്ടില്ല. ഏപ്രില്‍ 25 ന് നടക്കുന്ന പരിപാടിയിലേക്ക് ഷവോമി ചൈനയില്‍ അവതരിപ്പിക്കുക.ചൈനയില്‍ എംഐ 5 എക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ ഫോണ്‍ ആണ് എംഐ എവണ്‍ എന്ന പേരില്‍ ആഗോള വിപണിയിലേക്കെത്തിയത്. ഇതിന്‍റെ പിന്‍ഗാമിയാണ് പുതിയ ഫോണ്‍.

5.99 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ, 2910 എംഎഎച്ച് ബാറ്ററി, സ്‌നാപ് ഡ്രാഗണ്‍ 626, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട്, 20 എംപി 8 എംപി ഡ്യുവല്‍ ക്യാമറ, 20 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. എംഐ എവണില്‍ ഉപയോഗിച്ച അതേ ബാറ്ററിയാണിതിനും.

ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ അധിഷ്ഠിതമായ എംഐയുഐ ഇന്‍റര്‍ഫേസിലാണ് എംഐ 6 എക്‌സ് എത്തുക. എന്നാൽ, ആഗോള തലത്തില്‍ എംഐ എ2 എന്ന പേരില്‍ ഫോണിന്‍റെ ആന്‍ഡ്രോയിഡ് വണ്‍ പതിപ്പായിരിക്കുമെന്നും സൂചനയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios