ആപ്പിള്‍ വാച്ചിന്‍റെ പുതിയ പതിപ്പില്‍ വലിയ മാറ്റം

The next Apple Watch could include a thinner micro-LED display

ആപ്പിള്‍ വാച്ചിന്‍റെ പുതിയ പതിപ്പ് 2017 രണ്ടാംഘട്ടത്തില്‍ എത്തിയിരുന്നു. മൈക്രോ എല്‍ഇഡി ഡിസ്പ്ലേയോടെയാണ് ആപ്പിള്‍ വാച്ച് എത്തുന്നത്. ഇപ്പോഴത്തെ ആപ്പിള്‍ വാച്ച് ഒഎല്‍ഇഡി പ്രഷര്‍ സെന്‍സറ്റീവ് ഡിസ്പ്ലേയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ ഡിസ്പ്ലേയെക്കാള്‍ കൂടുതല്‍ നേരിയതും, തൂക്കം കുറഞ്ഞതുമാണ്. ഇപ്പോഴത്തെ ഡിസ്പ്ലേയെക്കാള്‍ നിറ വിന്യാസം കൂടിയതായിരിക്കും പുതിയ ഡിസ്പ്ലേ.

ഡിജി ടൈംസ് ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ മൈക്രോ എല്‍ഇഡി ഡിസ്പ്ലേ നിര്‍മാതാക്കള്‍ ലൂക്സ് വൂ ടെക്നോളജിയാണ് ആപ്പിളിന് വേണ്ടി പുതിയ സ്ക്രീനുകള്‍ നിര്‍മ്മിക്കുന്നത് എന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്. ഈ കമ്പനിയെ 2014 ല്‍ ആപ്പിള്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ഡബ്യൂഡബ്യൂഡിസി യില്‍ ആപ്പിള്‍ ഇപ്പോഴുള്ള ആപ്പിള്‍ വാച്ചിന്‍റെ അപ്ഡേറ്റ് പതിപ്പ് ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഇപ്പോഴുള്ള ആപ്പിള്‍ വാച്ചിന്‍റെ ഒ.എസില്‍ ആണ് ആപ്പിള്‍ മാറ്റം വരുത്തുക എന്നാണ് റിപ്പോര്‍ട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios