ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്

  • ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്  FO 08
The launch of GSAT 6A today

ശ്രീഹരിക്കോട്ട:   ജിഎസ്എല്‍വി F 08  ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. വൈകുന്നേരം 4.56 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില നിന്നാണ് വിക്ഷേപണം. 

2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും 6 എക്ക് സാധിക്കും.  സാറ്റലൈറ്റ് ഫോണുകള്‍ക്കും 4 ജി സാങ്കേതികതക്കും ഏറെ സഹായകമാകുന്നതാണ് ജി സാറ്റ് 6 എ. 

6 മീറ്റര്‍ വ്യാസമുള്ള കുട പോലെയുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രൗണ്ട് ടെര്‍മിനലുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്.   2 ടണ്‍ ആണ് ജി എസാറ്റ് 6 എയുടെ ഭാരം.  ചന്ദ്രയാന്‍ 2 ന് മുന്നോടിയായി ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയാണ് ഈ വിക്ഷേപണം.  ജിഎസ്എല്‍വിഎഫ് 08 ല്‍ നിലവിലെ സാങ്കേതികവിദ്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഐഎസ്ആര്‍ഒ.  ശക്തിയേറിയ വികാസ് എന്‍ജിനാണ് ജിഎസ്എല്‍വി ഫ് 08 ന്റെ പ്രധാന പ്രത്യേകത.  

കൂടുതല്‍ ഭാരം വഹിച്ച കുതിച്ചുയരാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ എഫ് 8 ലൂടെ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടുകയാണ്. ഇലക്ട്രോ ഹൈഡ്രോളിക് സംവിധാനത്തിന് പകരം ഇലക്ട്രോ മെക്കാനിക്കല്‍ സാങ്കേതികതയും പരീക്ഷിക്കപ്പെടും. വിക്ഷേപിച്ച് 17 മിനിറ്റും 46.50 സെക്കന്റും കൊണ്ട് ജി എസ് എല്‍ വി എഫ് 08 , ജി സാറ്റ് 6 എയെ ബഹിരാകാശത്ത് എത്തിക്കും. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.
 

Latest Videos
Follow Us:
Download App:
  • android
  • ios