Sex tech company : ജോലിക്കിടെ സ്വയംഭോഗത്തിന് വെര്‍ച്വല്‍റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി
ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വിവിധ കാര്യങ്ങള്‍ ചെയ്യുക പതിവാണ്. എന്നാല്‍ ഒരു സെക്സ് ടെക് കമ്പനി കാര്യങ്ങള്‍ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇനി ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനായി ജോലിസമയത്ത് സ്വയംഭോഗം ചെയ്യാനുള്ള സൗകര്യം നല്‍കും
ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വിവിധ കാര്യങ്ങള്‍ ചെയ്യുക പതിവാണ്. എന്നാല്‍ ഒരു സെക്സ് ടെക് (Sex Tech) കമ്പനി കാര്യങ്ങള്‍ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇനി ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനായി ജോലിസമയത്ത് സ്വയംഭോഗം (masturbation) ചെയ്യാനുള്ള സൗകര്യം നല്‍കും. ഇത് സാധാരണ സ്വയംഭോഗമല്ല, ഹൈടെക്ക് രീതിയിലുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.
മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ സ്ട്രിപ്പ്ചാറ്റാണ് തങ്ങളുടെ ജീവനക്കാരെ ഇങ്ങനെ സന്തോഷിപ്പിക്കുന്നത്. തങ്ങളുടെ തൊഴിലാളികള്‍ക്ക് സ്വയംഭോഗം ചെയ്യുന്നതിനായി വിആര്‍ പോഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 200 ഓളം വരുന്ന ജീവനക്കാര്‍ക്കും ഈ സൗകര്യം ലഭിക്കും. ഓരോ ജീവനക്കാരനും പ്രവൃത്തി ദിവസത്തില്‍ 30 മിനിറ്റ് പോഡ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. സൈപ്രസിലെ ഓഫീസുകളില്‍ നാല് പോഡുകള്‍ സ്ഥാപിച്ചതായി സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നു. മറ്റ് ജോലി സ്ഥലങ്ങളിലേക്കും ഇവ വില്‍ക്കാനാണ് ആലോചിക്കുന്നത്.
ഓരോ പോഡും 'ഡ്രീംക്യാമിന്റെ സാങ്കേതികവിദ്യ, ഒക്കുലസ് ക്വസ്റ്റ് വിആര്‍ ഹെഡ്സെറ്റ് എന്നിവ ഉപയോഗിക്കുന്നു. വിആര്‍ ക്യാമറകള്‍ കാണാനുള്ള 4കെ എല്‍ഇഡി സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സ്വയംഭോഗ ആക്സസറികളും പോഡില്‍ ഉണ്ട്. ലോഷന്‍, ടിഷ്യൂകള്‍ കൊണ്ട് പൂര്‍ണ്ണമായും ഇവിടം സജ്ജീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു' എന്ന് ഒരു ബ്ലോഗില്‍ കമ്പനി പറയുന്നു.
വിആര്‍ ഹെഡ് സെറ്റായ ഒക്കുലസ് മെറ്റാ പ്ലാറ്റ്ഫോമാണ്, മുമ്പ് ഫേസ്ബുക്കിന്റെ , ഹെഡ്സെറ്റുകളുടെ ബ്രാന്‍ഡ് ആയിരുന്നു ഇത്. ജോലിസ്ഥലത്ത് സ്വയംഭോഗം ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം പുതിയ ജീവനക്കാരെ ആകര്‍ഷിക്കുമെന്ന് സ്ട്രിപ്പ്ചാറ്റ് പറഞ്ഞു. സ്ട്രിപ്പ്ചാറ്റ് ഈ പോഡുകളിലേതെങ്കിലും മറ്റൊരു ജോലിസ്ഥലത്ത് വില്‍ക്കുമോ എന്നതിനെക്കുറിച്ച് നിലവില്‍ ഒന്നും പറയുന്നില്ല. എന്തായാലും ഒരു സാധാരണ ഓഫീസില്‍ ഈ പോഡുകള്‍ വേറിട്ടുനില്‍ക്കുമെന്ന് ഉറപ്പാണ്. 50,000 ഡോളറിന് ആറ് മാസത്തേക്ക് ഈ പോഡുകള്‍ പാട്ടത്തിന് നല്‍കാമെന്നും സ്ട്രിപ്പ്ചാറ്റ് വാഗ്ദാനം ചെയ്യുന്നു.
വാട്ടര്‍മാര്‍ക്കുമായി വിന്‍ഡോസ് 11, ക്രാക്ക് ചെയ്ത ഒഎസ് ഉപയോഗിച്ചാല്‍ മുട്ടന്‍ പണി!
ഔദ്യോഗിക ഓപ്പറേറ്റിങ് സിസ്റ്റം (Official operating system) ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ വാട്ടര്‍മാര്‍ക്ക് ഇടാനൊരുങ്ങി മൈക്രോസോഫ്റ്റ് (Microsoft) വിന്‍ഡോസ് 11 ഡെസ്‌ക്ടോപ്പിലാണ് ഇത്തരമൊരു വാട്ടര്‍മാര്‍ക്ക് (Water mark) വരിക. സിസ്റ്റം ട്രേയ്ക്ക് മുകളില്‍, ഡെസ്‌ക്ടോപ്പില്‍ താഴെ-വലത് ഭാഗത്ത് ദൃശ്യമാകുന്ന വാട്ടര്‍മാര്‍ക്ക്, ചില വിന്‍ഡോസ് പ്രിവ്യൂ ബില്‍ഡുകള്‍ ഉപയോഗിച്ചുള്ള പരിമിതമായ ടെസ്റ്റിംഗില്‍ മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മാറ്റം ഇപ്പോള്‍ ബീറ്റയിലേക്കും പ്രിവ്യൂ ബില്‍ഡുകള്‍ റിലീസ് ചെയ്തിരിക്കുന്നു (പതിപ്പ് 22000.588.)
സോഫ്റ്റ്വെയര്‍ ഔദ്യോഗികമായി പിന്തുണയ്ക്കാത്ത ഒരു മെഷീനില്‍ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആര്‍ക്കും മുന്നറിയിപ്പ് സന്ദേശം കാണാനാകും എന്നാണ് ഇതിനര്‍ത്ഥം. സിസ്റ്റം ആവശ്യകതകള്‍ പാലിച്ചിട്ടില്ല, കൂടുതലറിയാന്‍ സെറ്റിങ്ങുകളിലേക്ക് പോകുക എന്ന സന്ദേശം എപ്പോഴും അതു കാണിച്ചു കൊണ്ടേയിരിക്കും.
ആവശ്യമായ ഹാര്‍ഡ്വെയര്‍ സ്‌പെസിഫിക്കേഷന് ഇല്ലാത്ത ഒരു മെഷീനില്‍ ആളുകള്‍ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കരുതെന്ന് മൈക്രോസോഫ്റ്റ് എല്ലായ്പ്പോഴും പറഞ്ഞിട്ടുള്ളതിനാല്‍ ഇത് വലിയ ആശ്ചര്യകരമല്ല, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പിസിയെ 'നശിപ്പിച്ചേക്കാം' എന്ന് പോലും അവര്‍ പറയുന്നു. ഒരു ഒറ്റവരി മുന്നറിയിപ്പ് വാട്ടര്‍മാര്‍ക്ക് ഡെസ്‌ക്ടോപ്പില്‍ വളരെ അരോചകവും നുഴഞ്ഞുകയറ്റത്തെ സൂചിപ്പിക്കുന്നതുമാണ്.
ഇതു മാത്രമല്ല മറ്റ് ആപ്ലിക്കേഷനുകളൊന്നും ഇവിടെ അനുവദിക്കുന്നില്ല. സുപ്രധാന സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും നീക്കും. പിന്തുണയ്ക്കാത്ത പിസികള്‍ക്ക് അപ്ഡേറ്റുകള്‍ ലഭിക്കില്ലെന്ന് മൈക്രോസോഫ്റ്റ് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഉപകരണങ്ങള്‍ക്ക് അപ്ഡേറ്റുകള്‍ വിച്ഛേദിക്കപ്പെടുമെന്നതാണ് പുതിയ കാര്യം. ചുരുക്കം പറഞ്ഞാല്‍, വിന്‍ഡോസ് 11 പിന്തുണയ്ക്കാത്ത ഹാര്‍ഡ്വെയറില്‍ സ്ഥിരമായി സൂക്ഷിക്കുന്ന ആളുകളെ തടയുന്നതിനുള്ള ആദ്യപടി മാത്രമാണ് ഈ വാട്ടര്‍മാര്‍ക്ക്.