ചന്ദ്രയാൻ 3: പതിറ്റാണ്ടുകളായി കെട്ടിപ്പെടുത്ത മികവ്, ഐഎസ്ആർഒ സംഘത്തിന് ആശംസകളുമായി സോണിയാ ഗാന്ധി

എല്ലാ ഇന്ത്യകാർക്കും പ്രത്യേകിച്ച് യുവതലമുറക്കും കുട്ടികൾക്കും അഭിമാനവും അവേശവും നൽകുന്ന കാര്യമെന്ന് സോണിയ ഗാന്ധി. പതിറ്റാണ്ടുകളായി കെട്ടിപ്പെടുത്തതാണ് ഐഎസ്ആർഒയുടെ മികവെന്നും സോണിയാ ഗാന്ധി 
 

Success of Chandrayaan 3: Sonia Gandhi congratulates ISRO team

ദില്ലി: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ഐഎസ്ആർഒ സംഘത്തിന് ആശംസകൾ നേർന്ന് സോണിയ ഗാന്ധി. എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് യുവതലമുറക്കും കുട്ടികൾക്കും അഭിമാനവും അവേശവും നൽകുന്ന കാര്യമാണിതെന്നും പതിറ്റാണ്ടുകളായി കെട്ടിപ്പെടുത്തതാണ് ഐഎസ്ആർഒയുടെ മികവെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. മികവുറ്റ നേതാക്കളും കൂട്ടായ പരിശ്രമവുമാണ് ഐഎസ്ആർഒയെ മുന്നോട്ട് നയിച്ചിട്ടുള്ളത്. തുടക്കകാലം മുതൽ സ്വയം പര്യാപ്തതയിലൂന്നിയുള്ള വളർച്ചയാണ് ഐഎസ്ആർഒയെ മികച്ച വിജയങ്ങളിലേക്ക് എത്തിച്ചതെന്നും ഐ എസ് ആർ ഒ ചെയർമാൻ വി സോമനാഥിനുള്ള ആശംസ കത്തിൽ സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 'ഇസ്രോ ടീമിന് അഭിനന്ദനങ്ങൾ. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ഇന്ത്യയുടെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗിനിടെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിലും ആശംസയും അനുമോദനവും ലഭിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ,  ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ  നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദനം അറിയിച്ചിരുന്നു.

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാനായതിന്‍റെ സന്തേഷം പങ്കിട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ചന്ദ്രയാൻ 3 ന്‍റെ അഭിമാന നേട്ടത്തിൽ ഐ എസ് ആർ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios