സാംസങ്ങിന്‍റെ 8കെ ടിവി പ്രഖ്യാപിച്ചു
ഇന്ത്യയിലെ പുറത്തിറക്കല്‍ തീയതി അറിവായിട്ടില്ല. 65 ഇഞ്ച്, 75, 82, 85 ഇഞ്ച് വലിപ്പത്തിലാണ് സാംസങ്ങിന്‍റെ Q900R QLED 8K ടിവി ലഭിക്കുക.
സാംസങ്ങിന്‍റെ 8കെ ടിവി ഈ മാസം ആദ്യവാരം അവതരിപ്പിക്കും. ബെര്‍ലിനില്‍ നടക്കുന്ന ഐഎഫ്എ 2018 ലാണ് സാംസങ്ങ് തങ്ങളുടെ ടിവിയിലെ പുതിയ പരീക്ഷണം പുറത്തിറക്കുന്നത്. ഇതോടെ ഈ മാസം അവസാനത്തോടെ ഈ ടിവി വിപണിയില്‍ ഇറങ്ങും. ഇന്ത്യയിലെ പുറത്തിറക്കല്‍ തീയതി അറിവായിട്ടില്ല. 65 ഇഞ്ച്, 75, 82, 85 ഇഞ്ച് വലിപ്പത്തിലാണ് സാംസങ്ങിന്‍റെ Q900R QLED 8K ടിവി ലഭിക്കുക.
സാധാരണ എച്ച്ടി ടിവിയേക്കാള്‍ 16 മടങ്ങ് പിക്സലാണ് ഈ ടിവികളുടെ പ്രത്യേകത. ഇത് കൂടാതെ 4,000 നിറ്റ് പീക്ക് ബ്രൈറ്റ്നസ് ഈ ടിവി നല്‍കും. ഇത് ഹൈ ഡൈനാമിക് റേഞ്ച് ആണ് ഒപ്പം തന്നെ ഡീപ്പര്‍ ബ്ലോക്സും, കൂടുതല്‍ വിവിഡുമായിരിക്കും എന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.
വിലയിലേക്ക് വരുകയാണെങ്കില്‍ അത്രയും വിലകുറഞ്ഞ് ഈ ഫോണ്‍ ലഭിക്കില്ലെന്നതാണ് സത്യം. അതായത് 65 ഇഞ്ചിന് ടെക് സൈറ്റുകള്‍ പ്രവചിക്കുന്ന വില 3,300 ഡോളര്‍ ആണ്, അതായത് ഇന്ത്യന്‍ രൂപ 2,35000 രൂപയെങ്കിലും ചിലവുണ്ടാകും. ഇതിന് ആനുപാതികമായി മറ്റ് മോഡലുകള്‍ക്കും വില പ്രതീക്ഷിക്കാം.