ഐഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിന് തിരിച്ചടി

Samsung Galaxy 7 sales beats iPhone 6s' in US: Report

അമേരിക്കയില്‍ സാംസങ്ങ് ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിനെ മറികടന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ തുടങ്ങി മെയ് അവസാനം തീര്‍ന്ന ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ വില്‍പ്പനയിലാണ് ആപ്പിളിന്‍റെ ഐഫോണിന് തിരിച്ചടി ലഭിച്ചത്. അമേരിക്കയില്‍ സാംസങ്ങിന്‍റെ ഗ്യാലക്സി 7 ഫോണ്‍ 16 ശതമാനം വിപണി വിഹിതം പിടിച്ചപ്പോള്‍. ഇത് ആദ്യമായി ആപ്പിള്‍ ഐഫോണ്‍ 6എസിന് 14.6 ശതമാനം മാത്രമാണ് വിപണി വിഹിതം ലഭിച്ചത്.

2015 ലെ വില്‍പ്പന തോത് വച്ചുനോക്കുമ്പോള്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയില്‍ 12 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആപ്പിളിന്‍റെ വരാന്‍ ഇരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 7നെ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. പക്ഷെ ഗ്യാലക്സി ഫോണുകളുടെ വില്‍പ്പനയില്‍ അല്‍പ്പം മന്ദഗതിയും, ഐഫോണ്‍7 ല്‍ വലിയ ടെക്നോളജി അപ്ഡേഷനും ഉണ്ടെങ്കില്‍ മാത്രമേ പ്രതീക്ഷിച്ച പുരോഗതി ആപ്പിളിനുണ്ടാകുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം 231.5 മില്ല്യണ്‍ യൂണിറ്റുകളുടെ വില്‍പ്പനയുണ്ടായ ആപ്പിളിന് ഇതില്‍ നിന്നും വില്‍പ്പന 203.7 മില്ല്യാണമായി കുറയും എന്നാണ് ബാര്‍ക്ലെസ് നടത്തുന്ന പ്രവചനം. ഷവോമി പോലുള്ള ആന്‍ഡ്രോയ്ഡ് മോഡലുകള്‍ ചൈനയില്‍ സൃഷ്ടിക്കുന്ന തരംഗം ആപ്പിളിനെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2020 ന് മുന്‍പ് ആപ്പിളിന് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാര്‍ എന്ന സ്ഥാനം നഷ്ടപ്പെടും എന്നാണ് വിപണി വിദഗ്ധരായ കാന്‍റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios