ക്യാമറയില്‍ വന്‍ പ്രത്യേകത ഒളിപ്പിച്ച് സാംസങ്ങ് ഗ്യാലക്സി എസ്9
സോള്‍: സാംസങ്ങ് ഉടന്‍ തന്നെ പുറത്തിറക്കാന്‍ ഇരിക്കുന്ന സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് ഫോണുകള്‍ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ടെക് ലോകത്ത് പരക്കുന്നത്. ഇതില്‍ ഏറ്റവും പുതിയത് ഫോണിന്‍റെ ക്യാമറ സംബന്ധിച്ചാണ്. ഇത് പ്രകാരം എസ്9, എസ്9 പ്ലസ് എന്നിവ എത്തുക പിന്നിലെ ഇരട്ട ക്യാമറ സെന്‍സറുമായാണ്.
ഇതിന് പുറമേ വളരെ സുപ്രധാനമായ ഫീച്ചറുകളും ഈ ക്യാമറയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യാമറ ഡീറ്റെയില്‍സ് സംബന്ധിച്ച് സാംസങ്ങ് തന്നെ സൂചനകള്‍ നല്‍കിയെന്നാണ് ചില ടെക് സൈറ്റുകള്‍ നല്‍കുന്ന സൂചന. ഇത് പ്രകാരം ക്യാമറയുടെ പ്രധാന പ്രത്യേകത 3-സ്റ്റാക്ക് എഫ്ആര്‍എസ് പ്രത്യേകതയോടെയാണ് ക്യാമറ എത്തുന്നത്. എഫ്ആര്‍എസ് എന്നാല്‍ ഫാസ്റ്റ് റീഡ്ഔട്ട് സെന്‍സര്‍. അതായത് ഇത് മൂലം ഒരു സെക്കന്‍റില്‍ 480 ഫ്രൈംസ് എന്ന കണക്കില്‍ എച്ച്.ഡി വീഡിയോ ഷൂട്ട് ചെയ്യാം.
പുതിയ ഇസ്കോസെല്‍ ക്യാമറ സെന്‍സര്‍ ആയിരിക്കും ഗ്യാലക്സി എസ്9 ല്‍ ഉപയോഗിക്കുക, ഇത് മൂന്ന് ലെയര്‍ ഉള്ള 3-സ്റ്റാക്ക് എഫ്ആര്‍എസ് ആയിരിക്കും. ഇത് ക്യാമറയുടെ വേഗതയും ഫോക്കസ് കൃത്യതയും വര്‍ദ്ധിപ്പിക്കും. അതായത് സെക്കന്‍റില്‍ 480 ഫ്രൈംസ് എന്ന നിലയില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എച്ച്ഡി 1080 പിയില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും.
അതിന് ഒപ്പം തന്നെ സൂപ്പര്‍ പിഡി എന്ന സൂചനയും സാംസങ്ങ് നല്‍കുന്നു. സൂപ്പര്‍ പേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് എന്നാണ് ഇതിനെ സാംസങ്ങ് പറയുന്നത്. അതായത് ദൂരത്തുള്ള സഞ്ചരിക്കുന്ന വസ്തുക്കളെ ഡിക്റ്റക്ട് ചെയ്ത് അതിനെ ഫോക്കസ് ചെയ്യാന്‍ ക്യാമറയ്ക്ക് സാധിക്കും.
വരുന്ന ഫെബ്രുവരി 26 ന് സാംസങ്ങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഇറക്കുമെന്നാണ് പുറത്തുവരുന്ന വിവരം പിന്നീട് മാര്‍ച്ച് 16ന് ഇതിന്‍റെ വില്‍പ്പന തുടങ്ങും.