ഫ്രീഡം 251 വിതരണം തുടങ്ങി
ദില്ലി: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം റിംഗിങ്ബെൽസിന്‍റെ ഏറ്റവും വിലകുറഞ്ഞ ഫോൺ ഫ്രീഡം 251 വിതരണം തുടങ്ങി. എന്നാല്‍ ഫ്രീഡം 251 ഫോണിനെ കുറിച്ച് റിംഗിങ് ബൈൽസ് വെബ്സൈറ്റിന്റെ ഹോംപേജിൽ ഒന്നും നൽകിയിട്ടില്ല.
പുതിയ ആറു ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളാണ് ഹോം പേജിലുള്ളത്. എൽഇഡി ടിവി ഉടൻ തന്നെ വിപണിയിൽ എത്തുമെന്നും സൂചന നൽകുന്നു. 9990 രൂപ വിലയുള്ള എൽഇഡി ടിവിയുടെ ഒരു ലക്ഷം യൂണിറ്റുകൾ പുറത്തിറക്കുമെന്നും വെബ്സൈറ്റിലുണ്ട്.
ഫ്രീഡം 251 ആദ്യഘട്ടത്തിൽ 5000 പേർക്കാണ് വിതരണം ചെയ്യുന്നതെന്ന് സിഇഒ മോഹിത് ഗോയല്‍ പറഞ്ഞു. ഇതിനിടെ ഫ്രീഡം 251 ഫോണ്‍ രാജ്യവ്യാപകമായി വിതരണം ചെയ്യാന്‍ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് ഗോയല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്.
വലിയ തോതില്‍ നഷ്ടം സഹിച്ച് എങ്ങനെയാണ് ഫോണുകളുടെ വിതരണം റിംഗിങ്ങ് ബെല്‍ നടത്തുന്നത് എന്നാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിനകം 80-കോടി തങ്ങള്‍ നിക്ഷേപിച്ചെന്നും. ഉടന്‍ തന്നെ ഒരു പ്രമുഖ കമ്പനി 100 കോടി നിക്ഷേപിക്കും എന്നാണ് റിംഗിങ്ങ് ബെല്‍ പറയുന്നത്.