റെഡ്മീ നോട്ട് 6 പ്രോ ഇറങ്ങി; വിലയും പ്രത്യേകതകളും

ഷവോമി റെഡ്മീ നോട്ട് 6 പ്രോയ്ക്ക് 4ജിബി പതിപ്പിന് ഇന്ത്യയിലെ വില 13,999 രൂപയാണ്. ഇത് 6 ജിബി പതിപ്പില്‍ എത്തുമ്പോള്‍ വില 15,999 രൂപയാകും.  എന്നാല്‍ ഫ്ലിപ്പ്കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയില്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1000 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും

Redmi Note 6 Pro First Sale in India Today: Price, Launch Offers, Specifications

റെഡ്മീ നോട്ട് 6 പ്രോ ഇന്നലെയാണ് ഇന്ത്യയില്‍ ഔദ്യോഗികമായി ഷവോമി ഇറക്കിയത്. ഇന്ത്യന്‍ വിപണി കീഴടക്കിയ റെഡ്മീ നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായണ് ഈ ഫോണ്‍ എത്തുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ ഫോണിന്‍റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഷവോമി പാര്‍ട്ണര്‍ ഷോറൂമുകളിലും ഈ നോട്ട് 5 പ്രോ എത്തും. 

ഷവോമി റെഡ്മീ നോട്ട് 6 പ്രോയ്ക്ക് 4ജിബി പതിപ്പിന് ഇന്ത്യയിലെ വില 13,999 രൂപയാണ്. ഇത് 6 ജിബി പതിപ്പില്‍ എത്തുമ്പോള്‍ വില 15,999 രൂപയാകും.  എന്നാല്‍ ഫ്ലിപ്പ്കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയില്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1000 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. അതായത് ഇരു മോഡലുകള്‍ യഥാക്രമം 12,999 രൂപ. 14,999 രൂപ എന്നീ വിലകള്‍ക്ക് ലഭിക്കും. ഇതിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. വിവിധ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇഎംഐ ഓഫറുകളും ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ ഷവോമിയുടെ എംഐ യുഐ 10 പ്ലാറ്റ്ഫോമിലാണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍റെ റെസല്യൂഷന്‍ 1080X2280 പിക്സലാണ്. ഐപിഎസ് എല്‍സിഡിയാണ് സ്ക്രീന്‍ പാനല്‍, ഇതിന്‍റെ ഗ്ലാസ് 2.5ഡി കര്‍വ്ഡ് ഗ്ലാസാണ്. ഗോറില്ല ഗ്ലാസ് സംരക്ഷണം സ്ക്രീന് ലഭ്യമാണ്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 എസ്ഒസിയാണ് ഫോണിന്‍റെ പ്രോസസ്സര്‍ ശേഷി. അഡ്രിനോ 509 ജിപിയു ആണ് ഫോണിന്‍റെ ഗ്രാഫിക്ക് യൂണിറ്റ്. 

64ജിബിയാണ് ഫോണിന്‍റെ ഓണ്‍ബോര്‍ഡ് മെമ്മറി ഇത്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. റെഡ്മീ 6 പ്രോ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് എത്തുന്നത്. 12 എംപിയാണ് ഇതിലെ പ്രൈമറി സെന്‍സര്‍. ഇതിന്‍റെ അപ്പച്ചര്‍ എഫ് 1.9 ആണ്. രണ്ടാമത്തെ സെന്‍സര്‍ 5 എംപിയാണ്. ഇത് ഡെപ്ത് സെന്‍സറാണ്. മുന്നിലും ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 20-എംപിയാണ് പ്രൈമറി സെന്‍സര്‍. രണ്ടാമത്തെ സെന്‍സര്‍ 2 എംപിയാണ്. എഐ ഫേസ് ലോക്കിനെ തുണയ്ക്കുന്നതാണ് ഇത്. 4,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.

"

Latest Videos
Follow Us:
Download App:
  • android
  • ios