സംസ്ഥാനത്ത് റെക്കോഡ് മഴ
നിലമ്പൂരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴകിട്ടിയത്— 40 സെന്റീമീറ്റർ. സംസ്ഥാത്ത് എമ്പാടുമുള്ള മഴമാപിനികളുടെ കണക്ക് പ്രകാരം രണ്ടാംസ്ഥാനത്ത് മാനന്തവാടിയാണ്
തിരുവനന്തപുരം: ബുധനാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് ശക്തികൊണ്ട കാലവര്‍ഷം ഇതുവരെ വര്‍ഷിച്ചത് റെക്കോഡ് മഴ. നിലമ്പൂരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴകിട്ടിയത്— 40 സെന്റീമീറ്റർ. സംസ്ഥാത്ത് എമ്പാടുമുള്ള മഴമാപിനികളുടെ കണക്ക് പ്രകാരം രണ്ടാംസ്ഥാനത്ത് മാനന്തവാടിയാണ്, ഇവിടെ 30 സെന്‍റിമീറ്ററും, മൂന്നാറിൽ 25 സെന്റീമീറ്ററും രേഖപ്പെടുത്തി. പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും 21 സെന്‍റിമീറ്ററാണ് മഴ ലഭിച്ചത്. പെയ്ത മഴയുടെ മറ്റ് കണക്കുകള്‍ ഇങ്ങനെ മണ്ണാർക്കാട് - 17 സെമീ, ചിറ്റൂർ 15, അമ്പലവയൽ 11, ഇടുക്കി 9, കുറ്റ്യാടി 9, കോന്നി 8.
ഒരു ദിവസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴ 1961 ഒക്ടോബറില്‍ വയനാട്ടിലെ വൈത്തിരിയിലാണ്. അന്ന് അവിടെ 91 സെന്റിമീറ്റർ മഴയാണ് പെയ്തത് എന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. 1941 ജൂണിലെ ഒരു ദിവസം പെയ്ത 32 സെന്റീമീറ്ററാണ് ഇതിനു മുമ്പ് നിലമ്പൂരിൽ ലഭിച്ച റെക്കോർഡ് മഴ. മൂന്നാറിൽ ഒറ്റ ദിവസം 48 സെന്റിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട് 2005 മേയിലെ ഒരു ദിവസമായിരുന്നു ഇത്.