പാനസോണിക്ക് എലുഗ നോട്ട് ഇന്ത്യയില്‍
പാനസോണിക്ക് എലുഗ നോട്ട് ഇന്ത്യയില്‍ ഇറങ്ങി. ഓഫ് ലൈനായി മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന ഫോണിന് 15,000ത്തിന് ഉള്ളിലായിരിക്കും വില. പാനസോണിക്ക് ഷവോമി റെഡ്മീ നോട്ട് 3, മോട്ടോ ജി4 പ്ലസ് എന്നിവയെ ആണ് ഈ ഫോണിലൂടെ ലക്ഷ്യമിടുന്നത്. ഫുള്‍ പ്ലാസ്റ്റിക്ക് ബോഡി ഫോണുകളായ ഇവര്‍ക്കെതിരെ മെറ്റല്‍ ബോഡി ഫോണ്‍ ആണ് പാനസോണിക്ക് അവതരിപ്പിക്കുന്നത്.
5.5 ഇഞ്ച് ഐപിഎസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 1920×1080 ഫുള്‍ എച്ച്.ഡി റെസല്യൂഷന്‍ ഈ ഡിസ്പ്ലേ നല്‍കും. ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 16 എംപി പ്രധാന ക്യാമറയും, 5എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. എലുഗ നോട്ടിന് ശക്തി നല്‍കുന്നത് മീഡിയടെക് എംടി 6753 ഒക്ടാ കോര്‍ പ്രോസസ്സറാണ്. 1.3 ജിഗാ ഹെര്‍ട്സാണ് ഇതിന്‍റെ ശേഷി. 3 ജിബിയാണ് റാം ശേഷി.
16ജിബിയാണ് ഈ ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. ഫോര്‍ജി സപ്പോര്‍ട്ട് ഫോണ്‍ വോയിസ് എല്‍ടിഇ സപ്പോര്‍ട്ടുമാണ്. 13,290 രൂപയ്ക്ക് ഫോണ്‍ വിപണിയില്‍ ലഭിക്കും.