ഓപ്പോ എഫ്7 ഇന്ത്യയില്‍ അവതരിപ്പിച്ചു

  • ഓപ്പോ എഫ്7 ഇന്ത്യയില്‍ അവതരിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലാണ് ഫോണ്‍ അവതരിപ്പിച്ചത്
Oppo F7 With 25 Megapixel Selfie Camera Launched in India

ഓപ്പോ എഫ്7 ഇന്ത്യയില്‍ അവതരിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. നോച്ച് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. 6.23 ഇഞ്ചാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 19:9 അനുപാതത്തിലാണ് സ്ക്രീന്‍. 25എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. ഏപ്രില്‍ 9 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഫോണിന്‍റെ വില 21,990 രൂപ മുതലാണ്.  സോളാര്‍ റെഡ്, മുണ്‍ലൈറ്റ് സില്‍വര്‍ നിറങ്ങളില്‍ എത്തുന്ന ഫോണിന്‍റെ റാം ശേഷി 4ജിബിയാണ്, ഇന്‍റേണല്‍ സ്റ്റോറേജ് 64ജിബിയും.

ഈ ഫോണിന്‍റെ ഡയമണ്ട് ബ്ലാക്ക്, സണ്‍റൈസ് റെഡ് എന്നീ നിറങ്ങളിലുള്ള 6ജിബി റാം, 128 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എഫ്7 പതിപ്പിന് 26,990 രൂപയാണ് വില. ഈ ഫോണ്‍ സ്പെഷ്യല്‍ എഡിഷനാണ് തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ മാത്രമേ ഇത് ലഭിക്കൂ. 

ആന്‍ഡ്രോയ്ഡ് ഓറീയോയയില്‍ ഒപ്പോയുടെ കളര്‍ ഒഎസ് 5.0 ഇന്‍റര്‍ഫേസിലാണ് ഓപ്പോ എഫ്7 ഇറങ്ങുന്നത്. ഡ്യൂവല്‍ സിം ഈ ഫോണില്‍ ഉപയോഗിക്കാം. റിയല്‍ ടൈം എച്ച്.ഡി ക്യാപ്പബിലിറ്റിയോടെയാണ് മുന്നിലെ 25-എംപി സെല്‍ഫി ക്യാമറ. 296 ഫേഷ്യല്‍ റെക്കഗനേഷന്‍ പൊയന്‍റ്, ബ്യൂട്ടി 2.0 ആപ്പ് എന്നിവ ഈ ക്യാമറയുടെ പ്രത്യേകതയാണ്. 

3,400 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.  പ്രധാന ക്യാമറയുടെ ശേഷി 16 എംപിയാണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1080x2280 പിക്സലാണ്. ഫോണിന്‍റെ പ്രോസസ്സര്‍ ഒക്ടാ കോര്‍ ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios