വണ്‍ പ്ലസ് 3 ഇതാ വരുന്നു

OnePlus 3 Smartphone International Giveaway

വൺ പ്ലസിന്‍റെ പുതിയ ഫോണായ വണ്‍ പ്ലസ് 3 ജൂൺ 14 ന് പുറത്തിറക്കും. ഫോണ്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ചൈനയില്‍ ഫോണിന്‍റെ ഓപ്പൺ സെയിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഫോണിന്‍റെ പ്രധാന പ്രത്യേകതകള്‍ പരിശോധിച്ചാല്‍ ഇതാണ് - കോര്‍ണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ രണ്ട് വേരിയന്‍റുകളാണ് പുറത്തിറങ്ങുന്നത്. 32 ജിബി, 4ജിബി റാമോട് കൂടിയതും മറ്റൊന്ന് 64 ജിബി 6ജിബി റാമുള്ളതും.

16 എംപി പിന്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടായിരിക്കുക. വണ്‍ പ്ലസ് 3ക്ക് ഏകദേശം 21,000 രൂപയായിരിക്കും വിലയെന്നാണ് സൂചന. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസറാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത്. 
6 ജിബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ വണ്‍ പ്ലസ് ആഗോള ഭീമന്മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

കഴിഞ്ഞ തവണ പുറത്തിറക്കിയ വണ്‍ പ്ലസ് ടു ഫോണിനെ കുറിച്ച് ഏറ്റവും വലിയ പരാതി അത് കയ്യില്‍ ഒതുങ്ങുന്നില്ല എന്നതായിരുന്നു. എത്ര നല്ല സ്‌പെസിഫിക്കേഷന്‍സ് ഉണ്ടെങ്കിലും അതിന്റെ ഭീമമായ ഡിസൈന്‍ ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. ഇതിനാല്‍ ഇനി വരുന്ന വേര്‍ഷനില്‍ ഡിസൈന്‍ കുറച്ചുകൂടി നല്ലതായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലായോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Latest Videos
Follow Us:
Download App:
  • android
  • ios