മോട്ടോ ജി4 വരുന്നു; വില്‍പന ആമസോണ്‍ വഴി

moto g4 to launch on June 22

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മിഡ് റേഞ്ച് സ്‌മാര്‍ട്ട് ഫോണായ മോട്ടോ ജി4 ജൂണ്‍ 22ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. ആമസോണ്‍ വഴിയാണ് മോട്ടോ ജി4 വില്‍ക്കുക. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3യോട് കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, സ്‌നാപ്‌ഡ്രാഗണ്‍ 617 ഒക്‌ടാ-കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ്, ടര്‍ബോ ചാര്‍ജിങ്ങുള്ള 3000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 6 ഓപ്പറേറ്റിങ് സിസ്റ്റം, 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് മോട്ടോ ജി4 മോഡലിന്റെ സവിശേഷതകള്‍. അതേസമയം അടുത്തിടെ പുറത്തിറക്കിയ മോട്ടോ ജി4 പ്ലസ് പതിപ്പിലുള്ള 16 മെഗാ പിക്‌സല്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സ്‌കാന്നര്‍ എന്നിവ ഇല്ലാത്തതാണ് മോട്ടോ ജി4-ന്റെ ന്യൂനത. രണ്ടു വ്യത്യസ്‌ത പതിപ്പുകളിലായാണ് മോട്ടോ ജി4 പുറത്തിറക്കുക. അതേസമയം ഇതിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടു പതിപ്പുകളിലായി പുറത്തിറക്കിയ മോട്ടോ ജി4 പ്ലസിന് 13499 രൂപയും 14999 രൂപയുമാണ് വില. അതിനേക്കാള്‍ വില കുറവായിരിക്കും മോട്ടോ ജി4ന് എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ വിപണിയില്‍ യൂ യുണിക്കോണ്‍, ഷവോമി റെഡ്‌മി നോട്ട് 3, ലെ 2 എന്നിവയുമായിട്ടാകും മോട്ടോ ജി4 മല്‍സരിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios