മോട്ടോ ഇ മൂന്നാം പതിപ്പ് എത്തുന്നു
മോട്ടറോളയുടെ രണ്ടാം വരവില്‍ ഏറെ ഊര്‍ജം പകര്‍ന്ന ഫോണ്‍ ആണ് മോട്ടോ ഇ. എന്നാല്‍ മോട്ടറോളയെ ലെനോവ ഏറ്റെടുത്തതോടെ ഈ മോഡലിന് കാര്യമായ പരിഗണന കിട്ടിയില്ലെന്ന് പറയേണ്ടിവരും. പക്ഷെ ആ കുറവുകള്‍ പരിഹരിച്ച് മോട്ടോ ഇയുടെ മൂന്നാം തലമുറ ഉടന്‍ വിപണിയില്‍ എത്തും.
മോട്ടോ ജി4മായി ഒത്തിരി സാമ്യതകളുമായാണ് മോട്ടോ ഇ3 എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഇഞ്ച് ഡിസ്പ്ലേയായി മോട്ട ഇ പരിഷ്കരിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ട്. 720 പി ആയിരിക്കും സ്ക്രീന്‍ റെസല്യൂഷന്‍. ഇതുവരെ മോട്ടോ ഇയില്‍ ഉള്‍പ്പെടുത്താതിരുന്ന വട്ടര്‍ റെസ്റ്റിന്‍സ് പ്രത്യേകത പുതിയ മോട്ടോ ഇയില്‍ ഉണ്ടാകും. ബാറ്ററി ശേഷി 2800 എംഎഎച്ച് ആയിരിക്കു. സ്നാപ്ഡ്രാഗണ്‍ 410 പ്രോസ്സസറായിരിക്കും മോട്ടോ ഇ3ക്ക് ഉണ്ടാകുക.
മാഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരിക്കും മോട്ടോ ഇയില്‍ ഉപയോഗിക്കുക. എട്ട്എംപി പിന്‍ക്യാമറയും, അഞ്ച് എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. വരുന്ന സെപ്തംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുന്ന ഈ ഫോണുകളുടെ വില 9500ന് അടുത്ത് വരും.