എംഐ മാക്സ് 3 പുറത്തിറങ്ങി; അത്ഭുതപ്പെടുത്തുന്ന വില
- എംഐ മാക്സ് 2 അവതരിപ്പിച്ചതിനു ശേഷം ഒരു വര്‍ഷവും രണ്ട് മാസത്തിനും ശേഷമാണ് ഇതിന്‍റെ പുതിയ വെരിയന്‍റ് ഫാബ്‌ലറ്റ് എത്തുന്നത്
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എംഐ മാക്സ് 3 പുറത്തിറങ്ങി. എംഐ മാക്സ് 2 അവതരിപ്പിച്ചതിനു ശേഷം ഒരു വര്‍ഷവും രണ്ട് മാസത്തിനും ശേഷമാണ് ഇതിന്‍റെ പുതിയ വെരിയന്‍റ് ഫാബ്‌ലറ്റ് എത്തുന്നത്. 6.9 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, 5,500 എംഎഎച്ച് ബാറ്ററി, ഇരട്ട ക്യാമറ, ഇരട്ട 4ജി വോൾട്ട് സിം സംവിധാനം എന്നിവ പ്രധാന ഫീച്ചറുകളാണ്. എന്നാൽ എംഐ മാക്സ് 3 ഡിസ്പ്ലെയില്‍ നോച്ച് ഉൾപ്പെടുത്തിയിട്ടില്ല.
ഡാർക് ബ്ലൂ, ഡ്രീം ഗോൾഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് എത്തുന്നത്. എംഐ മാക്സ് 3, 4ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1699 യുവാനാണ് (ഏകദേശം 17,300 രൂപ). 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,999 യുവാനുമാണ് (ഏകദേശം 20,400 രൂപ). ജൂലൈ 20 മുതലാണ് വിൽപ്പന.
ഇരട്ട സിം (നാനോ), ആൻഡ്രോയ്ഡിലുള്ള MIUI ഒഎസ്, 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 636 എസ്ഒസി, രണ്ടു റിയർ ക്യാമറകള്‍ (12 മെഗാപിക്സൽ + 5 മെഗാപിക്സൽ), ഡ്യുവൽ എൽഇഡി ഫ്ലാഷ്, എഫ്/1.9 അപേർച്ചർ എന്നിവയാണ് റിയര്‍ ക്യാമറ ഫീച്ചറുകൾ. എട്ടു മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫെയ്സ് റെക്കഗ്‍നിഷൻ, സോഫ്റ്റ് സെൽഫി ലൈറ്റ് എന്നിവ സെൽഫി ക്യാമറ ഫീച്ചറുകളാണ്. 5,500 എംഎഎച്ച് ആണ് ബാറ്ററി, ക്യുക്ക് ചാർജ് 3.0 18 W ചാർജിങ് എന്നിവ മറ്റു ഫീച്ചറുകളാണ്.