ലിങ്ക്ഡ്ഇന്നും പിരിച്ചുവിടൽ തുടങ്ങി ; നടപടി മൈക്രോസോഫ്റ്റിന്റെ പദ്ധതിയുടെ ഭാഗമായി

കമ്പനിയുടെ റിക്രൂട്ടിംഗ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുകയാണെന്നാണ് റിപ്പോർട്ട്. ദി ഇൻഫർമേഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ജീവനക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ല.

linkedIn also started layoffs vcd

ജീവനക്കാരെ പിരിച്ചുവിട്ട് ലിങ്ക്ഡ്ഇന്നും. ജോലി തേടുന്നവർക്ക് ഒരാശ്വാസമാണ് ലിങ്ക്ഡ്ഇൻ. പുതിയ ജോലികൾ കണ്ടെത്തുന്നതിനും റിക്രൂട്ടർമാരുമായി കണക്റ്റുചെയ്യാനും ഉപയോക്താക്കളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഇപ്പോഴിതാ കമ്പനിയുടെ റിക്രൂട്ടിംഗ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുകയാണെന്നാണ് റിപ്പോർട്ട്. ദി ഇൻഫർമേഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ജീവനക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. വിവിധ ഡിവിഷനുകളിലായി ഏകദേശം 10,000 ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതിയുടെ ഭാഗമാണ് ലിങ്ക്ഡ്ഇന്നിലെ പിരിച്ചുവിടലുകളെന്നാണ് സൂചന. ഹോളോലെൻസ്, എക്‌സ്‌ബോക്‌സ് തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളും ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തുവന്ന പ്രത്യേക റിപ്പോർട്ട് പ്രസ്താവിച്ചു.അതേസമയം, ലിങ്ക്ഡ്ഇന്നിന്റെ റിക്രൂട്ടിംഗ് ടീമിലെ ചില മുൻ ജീവനക്കാർ തങ്ങളുടെ പെട്ടെന്നുള്ള പിരിഞ്ഞുപോകൽ പ്രഖ്യാപിച്ചിരുന്നു.മുൻ സ്റ്റാഫ് അംഗം, നിക്കോൾ സവാക്കിയാണ് ആദ്യം ഇതുമായി ബന്ധപ്പെട്ട പോസ്റ്റുമായി രംഗത്തെത്തിയത്.

പിരിച്ചുവിടൽ ബാധിച്ച മറ്റൊരു ജീവനക്കാരിയായ മുൻ സാങ്കേതിക റിക്രൂട്ടർ  എമിലി ബിയേഴ്‌സാണ് മറ്റൊരാൾ.
ലിങ്ക്ഡ്ഇനിലെ മുൻ സീനിയർ റിക്രൂട്ടർ, മെലാനി ക്വാണ്ട്റ്റ്, തന്റെ 25 വർഷത്തെ കരിയറിൽ ഒരിക്കലും ജോലി നഷ്ടപ്പെട്ടിട്ടില്ലെന്ന് കുറിക്കുന്നു.
കമ്പനിയുടെ ഇന്ത്യാ വിഭാഗത്തിലും പിരിച്ചുവിടൽ ഉണ്ടെന്നാണ് ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത്. മുൻ ലിങ്ക്ഡിൻ റിക്രൂട്ടറായ ഉപാലി സർക്കാരാണ് ഈ സൂചനകൾ നല്കിയത്. പിരിച്ചുവിടപ്പെട്ട ജീവനക്കാരില‍്‍ ഒരാളാണ് ഉപാലി. ലിങ്ക്ഡ്ഇന്നിലെ പിരിച്ചുവിടലുകൾ മൈക്രോസോഫ്റ്റിന്റെ വലിയ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമാണ്. ഹോളോലെൻസ്, സർഫേസ്, എക്സ്ബോക്സ് എന്നിവയുൾപ്പെടെ കമ്പനിയുടെ ഹാർഡ്‌വെയർ വിഭാഗങ്ങളിലെ ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഹോളോലെൻസ് മിക്സഡ്-റിയാലിറ്റി ഡിവിഷനിലെ നിരവധി ജീവനക്കാർ അവരുടെ അനുഭവങ്ങൾ ലിങ്ക്ഡ്ഇൻ വഴി ഷെയർ ചെയ്തിട്ടുണ്ട്. എക്‌സ്‌ബോക്‌സ് ചീഫ് ഫിൽ സ്പെൻസർ ജീവനക്കാർക്ക് ഒരു ഇമെയിൽ അയച്ചതായും റിപ്പോർട്ടുണ്ട്.

10,000 ത്തോളം ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല രംഗത്തെത്തിയിരുന്നു.പിരിച്ചുവിടുന്ന മൊത്തം ജീവനക്കാരുടെ എണ്ണം മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തിൽ താഴെയാണ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന് 2022 ജൂൺ വരെ 221,000 ജീവനക്കാരുണ്ടായിരുന്നു. യുഎസിനു പുറത്തുള്ള 99,000 പേരാണ് ഇതിലുള്ളത്.ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായും നാദെല്ല പറഞ്ഞിരുന്നു.

Read Also: കേന്ദ്ര പദ്ധതികള്‍ ജനങ്ങളെ അറിയിക്കാന്‍ ചാറ്റ് ജിപിടിയെ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Latest Videos
Follow Us:
Download App:
  • android
  • ios