സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ

  • തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്
Kerala is expected to receive heavy rainfall until July 17

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തും മ​ധ്യ, വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ താരതമ്യേന കുറഞ്ഞിരിക്കാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവായിരിക്കുമെന്നതാണ് ദീർഘകാല അനുഭവം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ഇത് 60 കിലോമീറ്റർവരെ കൂടാം. 

അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ദിവസേനയാണ് മുന്നറിയിപ്പുനൽകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മുന്നറിയിപ്പ് നീട്ടും. കേരളത്തിൽ കഴിഞ്ഞദിവസം പരക്കെ മഴ പെയ്തു. മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ (101.2 മില്ലീമീറ്റർ). പീരുമേട്ടിൽ 89 മില്ലീമീറ്റർ പെയ്തു.

കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച 55 മില്ലീമീറ്റർ മഴ പെയ്തു. കാറ്റിലും മഴയിലും പെട്ട് അഞ്ചുവീടുകൾ ഭാഗികമായി തകർന്നു. ഉപ്പള മൂസോടിയിൽ കടലേറ്റം രൂക്ഷമായി. കുറച്ചുദിവസങ്ങളായി തുടരുന്ന കടലേറ്റത്തിൽ 100 മീറ്ററോളം നീളത്തിൽ കരഭാഗം കടലെടുത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios