വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴ
പ്രളയശേഷം കേരളത്തിലെ നദികളിലും കിണറുകളിലും ജിലനിരപ്പ് ഏറെ താണിരുന്നു. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില രണ്ട് ഡിഗ്രിയോളം കൂടി. ഈമാസമാകട്ടെ മഴ തീരെ കുറഞ്ഞു
തിരുവനന്തപുരം: പ്രളയത്തിനുശേഷം കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസവാര്‍ത്ത.വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പ്രളയശേഷം കേരളത്തിലെ നദികളിലും കിണറുകളിലും ജിലനിരപ്പ് ഏറെ താണിരുന്നു. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില രണ്ട് ഡിഗ്രിയോളം കൂടി. ഈമാസമാകട്ടെ മഴ തീരെ കുറഞ്ഞു.അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടും. ഗുജറാത്ത് തീരത്തേകക്ക് എത്തുന്ന ഈ ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി കേരളത്തില്‍ പരക്കെ മഴക്ക് സാധ്യതയുണ്ട്. പക്ഷെ ആശങ്കപ്പെടേണ്ടെ സാഹചര്യമില്ല
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 29.66 ശതമാനം അധികം മഴ കിട്ടി.ഇടുക്കിയിലാണ് ഏറ്റവുമധികം മഴ കിട്ടിയത്.70.38 ശതമാനം .കാസര്‍കോട് ശരാശരിയിലും 16.88 ശതമാനം മഴ കുറഞ്ഞു.ഈ മാസം അവസാനത്തോടെ കന്യകുമാരി തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനുള്ള സാധയതയുണ്ട്. ഇത് ശക്തമായാല്‍ തെക്കന്‍ കേരളത്തില്‍ വീണ്ടും മഴക്ക് സാധ്യതയുണ്ട്. തുലാവര്‍ഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ ആദ്യവാരത്തിലുണ്ടാകും.