ജിയോ മണി വിവര ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച് ജിയോ

  • ജിയോ മണി ആപ്ലിക്കേഷനില്‍ നിന്നു ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത ജിയോ നിഷേധിച്ചു
JioMoney bug reportedly exposes user data including Aadhaar and JioMoney mPIN

ദില്ലി: ജിയോ മണി ആപ്ലിക്കേഷനില്‍ നിന്നു ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത ജിയോ നിഷേധിച്ചു. ജിയോ മണി ആപ്ലിക്കേഷനിലെ ബഗ് കാരണം ജിയോ മണി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നുവെന്ന് ദി മൊബൈൽ ഇന്ത്യൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ചോര്‍ച്ചയില്‍ ഉപയോക്താവിന്‍റെ ആധാര്‍ നമ്പര്‍, ജനന തീയതി, എന്നിവയും ജിയോ മണി എംപിന്‍ നമ്പര്‍ പോലും  ചോര്‍ന്നതായി  വാര്‍ത്ത വന്നു.

ജിയോ മണിയില്‍ ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് കണ്ടെത്തിയത് സിഎസ് അക്ഷയ് എന്ന ഗവേഷകനാണ്. അക്ഷയ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ജിയോ അധികൃതരുമായി ഫോണില്‍ സംസാരിച്ച ശേഷം അവ നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, റിലയന്‍സ് ജിയോ  ഈ ആരോപണം നിഷേധിച്ചു. ജിയോ മണിയില്‍ അങ്ങനെ ഒരു പ്രശ്നമില്ലെന്നും ഇതിന് പിന്നിൽ തങ്ങളുടെ സേവനങ്ങളെ തരംതാഴ്ത്തിക്കാണിക്കാനുള്ള ദുരുദ്ദേശപരമായ ശ്രമങ്ങളാണ് ഉള്ളത്.  ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കനത്ത സുരക്ഷയിലാണ് അവ സംരക്ഷിക്കപ്പെടുന്നതെന്നും ഉറപ്പ് നല്‍കുന്നുവെന്നും ജിയോ പറഞ്ഞതായി മീഡിയാനാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios