ജിയോ ഫോണ്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് മുതിര്‍ന്ന പ്രായക്കാര്‍
- ജിയോയുടെ 4ജി ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന പ്രായക്കാരാണെന്ന് റിപ്പോര്‍ട്ട്
ജിയോയുടെ 4ജി ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന പ്രായക്കാരാണെന്ന് റിപ്പോര്‍ട്ട്. സാധാരണമായി ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ സ്മാര്‍ട്ട്ഫോണില്‍ നിന്ന് അകലം പാലിക്കുന്നവരാണ് മുതിര്‍ന്നവര്‍. എന്നാല്‍ ഇവരിലേക്ക് ഇറങ്ങി ചെന്നാണ് റിപ്പോര്‍ട്ട്. ഒരു മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സി റിപ്പോര്‍ട്ടാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
പേരു പറഞ്ഞ് ഡയൽ ചെയ്യാനുള്ള സൗകര്യവും ഒപ്പം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാനും മുതിർന്നവർക്ക് ഈ ഫോണ്‍ പ്രിയങ്കരമാക്കുന്നതെന്നാണ് റിപ്പോര്ഠ്ട്. വോയ്സ് കോളുകൾ കൂടുതൽ ആവശ്യമുള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ജിയോഫോണ്‍ ഓഫറുകള്‍.
ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് 28 ദിവസത്തേക്ക് 49 രൂപ മുടക്കിയാൽ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളാണ് ലഭിക്കുക. ഒപ്പം ഒരു ജിബി ഡാറ്റയും. വോയ്സ് കോളുകൾ കൂടുതൽ വേണ്ടവർക്ക് ഇതിനേക്കാൾ മികച്ച പ്ലാൻ വേറെയില്ല. ഡാറ്റകൂടി വേണ്ടവർക്ക് 28 ദിവസത്തേക്ക് 153 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം.
ദിവസം ഒന്നര ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക- മൊത്തം 42 ജിബി. പതിനായിരക്കണക്കി നു പാട്ടുകൾ സൗജന്യമായി കേൾക്കാം.
ജിയോ ഫോണിനെ ടിവിയുമായി കണക്ട് ചെയ്യാവുന്ന കേബിൾ ലഭ്യമാകുന്നതോടെ സിനിമകളും ചാനലുകളും കാണാനും ജിയോഫോണ്‍ മതിയാകും.