ഇനി കുട്ടിക്കളി ന‌ടക്കില്ല; ഇൻസ്റ്റ​ഗ്രാമിന് വീഡിയോ സെൽഫി മതി പ്രായം കണ്ടുപിടിക്കാൻ

പുതിയ രീതികൾ വരുന്നതോടെ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവങ്ങൾ ലഭ്യമാക്കാൻ‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇൻസ്റ്റ​ഗ്രാമിന്റെ മാതൃകാസ്ഥാപനമായ മെറ്റ.

Instagram Introduce new technology to detect children's account

വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി  ഇൻസ്റ്റ​ഗ്രാം. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇൻസ്റ്റദ്രാമിന്റെ പുതിയ സംവിധാനം.  ഈ സംവിധാനം വഴി കുട്ടികളുടെ പ്രായം പരിശോധിക്കും. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് മാനദണ്ഡം. പക്ഷേ ജനന തീയ്യതി മാറ്റി നല്‍കി കുട്ടികൾ ഇത് ലംഘിക്കുകയാണ് പതിവ്.  യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൂടാതെ പ്രായപൂർത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ, അവർ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇതാണ് പുതിയ അപേഡ്ഷനായി വരിക. 

പുതിയ രീതികൾ വരുന്നതോടെ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവങ്ങൾ ലഭ്യമാക്കാൻ‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇൻസ്റ്റ​ഗ്രാമിന്റെ മാതൃകാസ്ഥാപനമായ മെറ്റ. നിലവിൽ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം. വിമർശനങ്ങളെല്ലാം കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരിലാണ് താനും. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം തെറ്റായ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇക്കാര്യം കമ്പനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ നിന്ന് കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍  യുഎസില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണങ്ങളും നടക്കുന്നുണ്ട്. അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്പോള്‍ അത് തിരിച്ചെടുക്കാൻ  നിലവില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്.  യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുടെ സഹായത്തോടെയാണ്. 

ഇവരുടെ അൽ​ഗോരിതത്തിലൂടെ പ്രായം കണ്ടെത്താൻ കഴിയും. ആറ് മുതല്‍ 12 വയസ് വരെയുള്ളവരില്‍ ഈ സാങ്കേതിക വിദ്യ  പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് . അഥവാ പിഴവുകളുണ്ടായാലും ചെറിയതാകും അവ. വീഡിയോ സെൽഫി വഴി ലഭിക്കുന്ന ചിത്രങ്ങൾ പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ഉടനെ നീക്കം ചെയ്യുമെന്ന്  ഇരു കമ്പനികളും ഉറപ്പുനല്‍കുന്നു. മ്യൂച്വല്‍ ഫോളോവര്‍മാരായുള്ള പ്രായപൂര്‍ത്തിയായ മൂന്ന് പേർക്ക് ഒരാളുടെ പ്രായം സ്ഥിരീകരിക്കാന്‍ കഴിയും.

Latest Videos
Follow Us:
Download App:
  • android
  • ios