'അഗ്നി-5' ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു
അയ്യായിരം കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ഒഡിഷ തീരത്തെ ഡോ. അബ്ദുൽ കലാം ദ്വീപിൽനിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്റെ ഏഴാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും അണ്വായുധവാഹകശേഷിയുള്ളതുമായ 'അഗ്നി-5' ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. അയ്യായിരം കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ഒഡിഷ തീരത്തെ ഡോ. അബ്ദുൽ കലാം ദ്വീപിൽനിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്റെ ഏഴാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.
മിസൈലിന് 17 മീറ്റർ നീളവും രണ്ടുമീറ്റർ വീതിയുമാണുള്ളത്. ഇതിൽ ഒന്നര ടൺ ഭാരം വരെയുള്ള അണ്വായുധം വഹിക്കാനാകും. കൃത്യതയുള്ള റിംഗ് ലേസർ ഗിറോയെന്ന ഗതിനിയന്ത്രണസംവിധാനമാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്. പരീക്ഷണം പൂർണവിജയമാണെന്ന് അധികൃതർ അറിയിച്ചു.