ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇനി ലേസര്‍ ഭിത്തി
ദില്ലി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പഞ്ചാബ് അതിര്‍ത്തിയില്‍ നിലവില്‍ എട്ടു ഇന്‍ഫ്രറെഡ്-ലേസര്‍ ബീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തൊട്ടടുത്തുതന്നെ നാലെണ്ണംകൂടി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബിഎസ്എഫിന്റെ നിയന്ത്രണത്തിലാണ് ഈ ലേസര്‍ ഭിത്തികള്‍.
രണ്ടു വര്‍ഷം മുമ്പാണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കാന്‍ ബിഎസ്എഫ് തീരുമാനമെടുത്തത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് നീണ്ടു പോയെങ്കിലും പത്താന്‍കോട് ഭീകരാക്രമണത്തിനുശേഷം ലേസര്‍ഭിത്തി നിര്‍മ്മാണത്തിന് ജീവന്‍ വയ്ക്കുകയായിരുന്നു. കൂടാതെ, അടുത്തുതന്നെ അതിര്‍ത്തിയില്‍ 45 ലേസര്‍ഭിത്തികള്‍ കൂടി സ്ഥാപിക്കാനും ബിഎസ്എഫ് പദ്ധതിയിടുന്നു.