ഒറ്റ വിമാനയാത്രക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ചു, 73കാരനായ ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി സിംഗപ്പൂർ കോടതി
യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്.
സിംഗപ്പൂർ: വിമാനയാത്രക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യക്കാരനായ 73കാരൻ കുറ്റക്കാരനെന്ന് സിംഗപ്പൂർ കോടതി. സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്ഐഎ) വിമാനത്തിൽ യുഎസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. നവംബർ 18 ന് വിമാനത്തിൽ ബാലസുബ്രഹ്മണ്യൻ രമേശാണ് സ്ത്രീകളെ പീഡിപ്പിച്ചത്. ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും മറ്റ് മൂന്ന് പേരെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇയാൾക്കെതിരെ ഏഴ് പീഡന കുറ്റങ്ങൾ ചുമത്തിയതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ബാലസുബ്രഹ്മണ്യൻ പുലർച്ചെ 3.15 ഓടെ ആദ്യ സ്ത്രീയെയും അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെയും വിമാനയാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പുലർച്ചെ 3.30 നും 6 നും ഇടയിൽ രണ്ടാമത്തെ യുവതിയെ ഇയാൾ മൂന്ന് തവണ കൂടി പീഡിപ്പിച്ചു.
രാവിലെ 9:30 ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകുന്നേരം 5:30 ഓടെ നാലാമത്തെ സ്ത്രീയെയും പീഡിപ്പിച്ചു. കുറ്റവാളിക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ ചാട്ടവറിയോട ശിക്ഷയായി ലഭിക്കും. എന്നാൽ, ബാലസുബ്രഹ്മണ്യന് 50 വയസ്സിനു മുകളിൽ പ്രായമുള്ളതിനാൽ ചാട്ടവാറടിയിൽ നിന്നൊഴിവാക്കും.