സോഷ്യൽ മീഡിയ കുട്ടികളെയും മുതിർന്നവരെയും സ്വാധീനിക്കുന്നതെങ്ങനെ; ആശങ്കപ്പെടുത്തുന്ന പഠന റിപ്പോർട്ട് 

മഹാരാഷ്ട്രയിലെ  17 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ ദിവസവും ആറ് മണിക്കൂറിലധികം ഓൺലൈനിലാണെന്ന് പരാതിപ്പെടുന്നവരാണ്.

how children influenced by social media, study reports says prm

ഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട്. ഇവരിൽ ഏകദേശം  60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോക്താക്കളാണ്. സോഷ്യൽ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് യുവതലമുറയുടെത്.  ഇത് നെഗറ്റീവ അനുഭവങ്ങൾക്ക് കാരണമാകുമെന്നാണ് സൂചന. സോഷ്യൽ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്.  ഇന്ത്യയിലെ 50,000-ത്തോളം രക്ഷിതാക്കളുമായി നടത്തിയ അഭിമുഖങ്ങൾ ഉൾപ്പെടുന്ന സമീപകാല ദേശീയ സർവേയിൽ പറയുന്നത് ഒമ്പത് മുതൽ 17 വരെ പ്രായമുള്ള പത്തിൽ ആറുപേരും സോഷ്യൽ മീഡിയയിലോ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രതിദിനം മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നുവെന്നാണ്.

മഹാരാഷ്ട്രയിലെ  17 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ ദിവസവും ആറ് മണിക്കൂറിലധികം ഓൺലൈനിലാണെന്ന് പരാതിപ്പെടുന്നവരാണ്. സമാനമായ സംഖ്യയിൽ, ഇന്ത്യയിലുടനീളമുള്ള  22 ശതമാനം പേരും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലോ ഗെയിമിംഗിലോ സമയം ചിലവഴിച്ചതിന് ശേഷം തങ്ങളുടെ കുട്ടിക്ക് "സന്തോഷം" അനുഭവപ്പെടുന്നതായി 10 ശതമാനം രക്ഷിതാക്കൾ പറയുന്നു. പോസിറ്റീവിനെക്കാൾ കൂടുതൽ സോഷ്യൽ മീഡിയ നെഗറ്റീവ് ഇംപാക്ടുകൾ സൃഷ്ടിക്കുകയാണെന്നും  പഠനം വ്യക്തമാക്കുന്നു.

യു.എസ്. സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയുടെ 2022-ലെ റിപ്പോർട്ട് പറയുന്നത് അനുസരിച്ച്  ദിവസേനയുള്ള മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഇടപെടലുകൾ കുട്ടികളിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളിന്റെ മറ്റൊരു പഠനത്തിൽ, സോഷ്യൽ മീഡിയയുമായുള്ള ദീർഘകാല ഇടപഴകൽ, ആക്രമണം, അക്ഷമ, ഹൈപ്പർ ആക്ടിവിറ്റി, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ ഒഴിവുസമയ പ്രവർത്തനങ്ങളുടെ പ്രാഥമിക ചോയിസ് ആണെന്നും പഠനം വെളിപ്പെടുത്തുന്നു, ഏകദേശം 37 ശതമാനം രക്ഷിതാക്കളും ഇത് അവരുടെ കുട്ടികളുടെ ഇഷ്ട വിനോദമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഒമ്പത്-18 വയസിനിടയില്‌‍‍ പ്രായമുള്ള കുട്ടികൾ ഗാഡ്‌ജെറ്റുകൾക്ക് അടിമപ്പെടുന്നതായും പഠനം സൂചിപ്പിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios