10,000 രൂപയ്ക്ക് വരെ ഗ്യാലക്സി എസ്9 സ്വന്തമാക്കാം
- സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ച് കഴിഞ്ഞു
സാംസങ്ങ് ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. മാര്‍ച്ച് 16 മുതലാണ് ഔദ്യോഗിക വില്‍പ്പന ആരംഭിക്കുന്നത്. ഫോണിന്‍റെ വിലയും ഏതാണ്ട് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. രണ്ട് മോഡലുകള്‍ വീതമാണ് സാംസങ്ങ് ഗ്യാലക്സി എസ്9നും, എസ്9 പ്ലസിനും ഉള്ളത്. വില ഇങ്ങനെയാണ്.
സാംസങ്ങ് ഗ്യാലക്സി എസ്9ന്‍റെ 64 ജിബി പതിപ്പിന് 57,900 രൂപയാണ് വില, 256 ജിബി പതിപ്പിന് 65,900 രൂപയാണ് വില. അതേ സമയം എസ്9 പ്ലസിന്‍റെ 64ജിബി പതിപ്പിന് 64,900 രൂപയും, 256 ജിബി പതിപ്പിന് 72,900 രൂപയാണ്.
എന്നാല്‍ ഒരു കൂട്ടം നല്ല ഓഫറുകള്‍ ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവയ്ക്ക് ഇന്ത്യയില്‍ ലഭിക്കും. ചിലപ്പോള്‍ എസ്9പത്തായിരം രൂപയ്ക്ക് വരെ ലഭിക്കും. ഏയര്‍ടെല്ലുമായി ചേര്‍ന്നാണ് ഈ ഓഫര്‍ ലഭിക്കുക.
ഏയര്‍ടെല്‍ ഉപയോക്താവിന് 9,900 രൂപയ്ക്ക് ഫോണ്‍ ലഭിക്കും പിന്നെ ഒരോ മാസവും 2,499 രൂപ 24 മാസത്തിനുള്ളില്‍ അയക്കാം. ഒപ്പം ഏയര്‍ടെല്ലിന്‍റെ 2ടിബി ഡാറ്റ കോള്‍ ഓഫറും ലഭിക്കും.
ഇതിന് ഒപ്പം തന്നെ പേടിഎം, എച്ച്ഡിഎഫ്സി കാര്‍ഡ് തുടങ്ങിയ പലതിലും 6000 വരെ ക്യാഷ്ബാക്ക് ഓഫറും പുതിയ ഗ്യാലക്സി എസ്9, എസ്9 പ്ലസ് വാങ്ങുമ്പോള്‍ ലഭിക്കും.