നിങ്ങളെക്കുറിച്ച് ആരു പറഞ്ഞാലും അത് ഗൂഗിള്‍ അറിയിക്കും

Got mentioned on web? Google will tell you where

ന്യൂയോര്‍ക്ക്: ചിലര്‍ നമ്മളെക്കുറിച്ച് നമ്മള്‍ ഇല്ലാതെ സംസാരിച്ചാല്‍ മുക്കിന് മുകളില്‍ ചെറിയ അസ്വസ്ഥത അനുഭവപ്പെടും എന്ന് ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇത്തരം ഒരു ടെലിപ്പതി നോട്ടിഫിക്കേഷന്‍ ഇന്‍റര്‍നെറ്റില്‍ ഒരുക്കുകയാണ് ഗൂഗിള്‍. അതായത് ഇന്‍റര്‍നെറ്റിന്‍റെ ഏതെങ്കിലും മൂലയില്‍ നിങ്ങളുടെ പേര്, അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ പേര് ആരെങ്കിലും പരാമര്‍ശിച്ചാല്‍ ഗൂഗിള്‍ അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കും.

"Stay in the Loop" എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. നിങ്ങളുടെ റജിസ്ട്രര്‍ ചെയ്ത മെയിലിലേക്കാണ് ഇത്തരത്തില്‍ നോട്ടിഫിക്കേഷന്‍ എത്തുക. ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ നിങ്ങളുടെ ആപ്പ്, വെബ് ആക്ടിവിറ്റികള്‍ നിരീക്ഷിക്കാന്‍ ഗൂഗിളിനെ അനുവദിക്കണം. 

ഇത്തരത്തില്‍ അലെര്‍ട്ട് ചെയ്താല്‍ അതില്‍ ഏതു തരം മെന്‍ഷന്‍ വേണം എന്ന് ഉപയോക്താവിന് ഭാഷ, സോര്‍സ്, ഇ-മെയില്‍ ഫ്രീക്വന്‍സി, സ്ഥലം എന്നിവ വടച്ച് ഫില്‍ട്ടര്‍ ചെയ്യാം. 

Latest Videos
Follow Us:
Download App:
  • android
  • ios