'സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും '; യൂ ട്യൂബ് വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി

തങ്ങളുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയായ 'ക്യാച്ച്' പ്രകാരം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കെതിരെ ഉയരുന്ന അപകീർത്തിപ്പെടുത്തലുകൾ തടയാനുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

delhi  highcourt demand to remove many videos on youtube claiming that indian spices contain cow dung and urine vcd

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ  ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ യൂ ട്യൂബിൽ ഉണ്ട്. ഇവ യൂട്യൂബിൽ നിന്ന് ഒഴിവാക്കാൻ ഗൂഗിളിനോട് ഉത്തരവിട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ‘ക്യാച്ച് ഫുഡ്സ്’ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള 'അപകീർത്തികരമായ' വിഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കാനാണ് നിർദ്ദേശം.

ക്യാച്ച് ഫുഡ്സ് അടക്കമുള്ള കമ്പനികൾ നൽകിയ ഹർജിയിലാണ് തീരുമാനം. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ക്യാച്ച് ഫുഡ്സ്.ഇക്കൂട്ടരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. യൂട്യൂബിലെ കമന്റുകൾ നോക്കിയാൽ പൊതുജനങ്ങളെ സ്വാധിനിക്കാൻ കഴിവുള്ളവയാണതെന്ന് ബോധ്യമാകും.
വീഡിയോകൾ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രതികൾ ഹിയറിംഗിന് കോടതിയിൽ ഹാജരായില്ല.ഗൂഗിളിന്റെ മുൻ നിർദ്ദേശങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും മൂന്ന് വീഡിയോകൾ ഇനി കാണാനാകില്ലെന്നും ഗൂഗിളിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

തങ്ങളുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയായ 'ക്യാച്ച്' പ്രകാരം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കെതിരെ ഉയരുന്ന അപകീർത്തിപ്പെടുത്തലുകൾ തടയാനുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തങ്ങൾക്ക് ധാരാളം ഉപഭോക്താക്കളുണ്ടെന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് അതിന് സുഗന്ധമുണ്ടെന്നും ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നതായും ഉൽപ്പന്നങ്ങളുടെ പതിവ് ഗുണനിലവാര പരിശോധനകൾ നടത്തുന്നതായും കമ്പനി പറഞ്ഞു.

എല്ലാ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിലും ഗോമൂത്രവും ചാണകവും ഉണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോയെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് കമ്പനികൾ കോടതിയെ സമീപിച്ചത്.തങ്ങളുടെ ഉൽപ്പന്നങ്ങളെ കുറിച്ച് അപകീർത്തികരമായ പ്രസ്താവനകളടങ്ങിയ ശബ്ദരേഖ ഉൾപ്പെടുത്തിയാണ് വീഡിയോകൾ കാണിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഹർജിക്കാരൻ അവരുടെ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ചേരുവകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ മറ്റേതെങ്കിലും മലിനീകരണത്തിന്റെയോ സാന്നിദ്ധ്യം അക്കൂട്ടത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ ആധികാരികത ഇല്ലാതെയാണ് പ്രതികൾ ആരോപണമുന്നയിച്ചതെന്ന് കോടതി പറഞ്ഞു.

Read Also: എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം ; എഐയുടെ ഗോഡ്ഫാദറി'നെ പിന്തുണച്ച് മസ്ക്

Latest Videos
Follow Us:
Download App:
  • android
  • ios