'പുടിനോട് മുട്ടാന്‍ പോകേണ്ട, പാഠം പഠിക്കും'; ഇലോണ്‍ മസ്‌കിനെ ഉപദേശിച്ച് ചെച്‌നിയന്‍ നേതാവ്

ലോക  രാഷ്ട്രീയത്തിലെ പ്രധാനിയും തന്ത്രജ്ഞനും പടിഞ്ഞാറിന്റെയും യുഎസിന്റെയും പേടി സ്വപ്‌നവുമായ പുടിനെ സംബന്ധിച്ചിടത്തോളം മസ്‌ക് ഒരു ബിസിനസുകാരനും ട്വിറ്റര്‍ ബ്ലോഗറും മാത്രമാണെന്ന് കാദിറോവ് പറഞ്ഞു.
 

Chechen warlord Ramzan Kadyrov responded to Elon Musk's challenge to fight Putin

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ഒറ്റക്ക് പോരാടാന്‍ വെല്ലുവിളിച്ച ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പുമായി ചെച്‌നിയന്‍ നേതാവും പുടിന്റെ അടുത്ത സഖ്യകക്ഷിയുമായ റംസാന്‍ കാദിറോവ്. പുടിനോട് യുദ്ധം ചെയ്താല്‍ മസ്‌ക് പരാജയപ്പെടുമെന്നും കാദിറോവ് പറഞ്ഞു. ടെലഗ്രാം സന്ദേശത്തിലൂടെയായിരുന്നു കാദിറോവിന്റെ മുന്നറിയിപ്പ്. കാദിറോവിന്റെ മുന്നറിയിപ്പ് മസ്‌ക് ട്വീറ്റ് ചെയ്തു. പുടിനെ നേരിടുന്നതിന് മസ്‌കിന് കൂടുതല്‍ ശക്തനാകാന്‍ ചില തന്ത്രവും കാദിറോവ് ഉപദേശിച്ചു. 

ജൂഡോയില്‍ പുടിന്റെ വൈദഗ്ധ്യം കാദിറോവ് ചൂണ്ടിക്കാട്ടി. എന്നാല്‍ മസ്‌ക് തോല്‍ക്കാനുള്ള പ്രധാന കാരണമായി കാദിറോവ് പറഞ്ഞത് ഇതൊന്നുമല്ല.  ലോക  രാഷ്ട്രീയത്തിലെ പ്രധാനിയും തന്ത്രജ്ഞനും പടിഞ്ഞാറിന്റെയും യുഎസിന്റെയും പേടി സ്വപ്‌നവുമായ പുടിനെ സംബന്ധിച്ചിടത്തോളം മസ്‌ക് ഒരു ബിസിനസുകാരനും ട്വിറ്റര്‍ ബ്ലോഗറും മാത്രമാണെന്ന് കാദിറോവ് പറഞ്ഞു. ദുര്‍ബലനായ എതിരാളിയെ തോല്‍പ്പിക്കുന്നത് കായികക്ഷമതയില്ലാത്തതായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കദിറോവിന്റെ സ്‌പെഷ്യല്‍ ഫോഴ്സ് അക്കാദമികളിലൊന്നായ  'ഫൈറ്റ് ക്ലബ് അഖ്മത്' എന്ന ചെചെന്‍ ബോക്സിംഗ് ക്ലബ്ബില്‍ മസ്‌ക് പരിശീലനം നേടണമെന്ന് അദ്ദേഹം പറഞ്ഞു.

 

 

നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ടെസ്ല സിഇഒ നേര്‍ക്കുനേരെയുള്ള പോരാട്ടത്തിന് വെല്ലുവിളിച്ചിരുന്നു. പുടിന്റെ ഏറ്റവും ഉറച്ച വിശ്വസ്തരില്‍ ഒരാളാണ് റംസാന്‍ കദിറോവ്. കദിറോവ് വര്‍ഷങ്ങളോളം ചെച്നിയയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചതിന് ശേഷം 2011-ല്‍ പുടിന്‍ കദിറോവിന് ഔദ്യോഗികമായ സ്ഥാനം നല്‍കി. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ താന്‍ യുദ്ധക്കളത്തിലാണെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട നേതാവാണ് റംസാന്‍ കാദിറോവ്.
 

Latest Videos
Follow Us:
Download App:
  • android
  • ios